Asianet News MalayalamAsianet News Malayalam

പ്രസവം കഴിഞ്ഞിട്ട് 14 ദിവസം; കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥ; കൈയടിച്ച് സോഷ്യൽ മീഡിയ

പ്രസവം കഴിഞ്ഞ് 14 ദിവസത്തിന് ശേഷം കൈക്കുഞ്ഞുമായിട്ടാണ് സൗമ്യ ഉത്തരവാദിത്വങ്ങളിലേക്ക് തിരികെയെത്തിയിരിക്കുന്നത്.

Ias officer came back to responsibility after delivery within 14 days
Author
Ghaziabad, First Published Oct 13, 2020, 3:56 PM IST

​ഗാസിയാബാദ്: കൃത്യനിർവ്വഹണത്തിൽ കയ്യടി നേടി മുന്നേറുകയാണ് മോദിന​ഗർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആയ സൗമ്യ പാണ്ഡേ എന്ന ഐഎഎസ് ഉദ്യോ​ഗസ്ഥ. ​പ്രസവം കഴിഞ്ഞ് 14 ദിവസത്തിന് ശേഷം കൈക്കുഞ്ഞുമായിട്ടാണ് സൗമ്യ ഉത്തരവാദിത്വങ്ങളിലേക്ക് തിരികെയെത്തിയിരിക്കുന്നത്. ​ഗാസിയബാദ് ജില്ലയിലെ കൊവിഡ് നോ‍ഡൽ ഓഫീസർ കൂടിയാണ് ഇവർ. 

'ഞാനൊരു ഐഎഎസ് ഉദ്യോ​ഗസ്ഥയാണ്. അതിനാൽ എന്റെ സേവനത്തെക്കുറിച്ചു കൂടി ഞാൻ ചിന്തിക്കേണ്ടതാവശ്യമാണ്. കൊവിഡ് 19 സാഹചര്യത്തിൽ എല്ലാവരോടും ഉത്തരവാദിത്വമുണ്ട്. കുഞ്ഞുങ്ങൾക്ക് ജനമം നൽകാനും അവരെ സംരക്ഷിക്കാനുമുള്ള കരുത്ത് ദൈവം സ്ത്രീകൾക്ക് നൽകിയിട്ടുണ്ട്. ​ഗ്രാമീണ ഇന്ത്യയിൽ പ്രസവ സമയം അടുക്കുന്നത് വരെ സ്ത്രീകൾ വീട്ടുജോലികളും പ്രൊഫഷണൽ ജോലികളും ചെയ്യുന്നവരാണ്. പ്രസവശേഷം കുട്ടിയെ പരിപാലിക്കുകയും വീട്ടുജോലിയും സ്വന്തം ജോലിയുെ ഒരുമിച്ച് നോക്കുന്നു. അതുപോലെ ഇതും ഒരു അനു​ഗ്രഹമായി കരുതുന്നു. എന്റെ മൂന്നാഴ്ച പെൺകുഞ്ഞിനെ നോക്കാനും എന്റെ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യാനും എനിക്ക് സാധിക്കുന്നു.' സൗമ്യ പാണ്ഡേ പറഞ്ഞു.

ഇതിൽ കുടുംബത്തിന്റെ പിന്തുണ വളരെയധികമാണെന്നും സൗമ്യ കൂട്ടിച്ചേർക്കുന്നു. ​ഗർഭിണിയായിരിക്കുന്ന സമയത്തും ​ഗാസിയബാദ് ഭരണകൂടവും വളരെയധികം സഹായിച്ചിരുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെ ​ഗാസിയബാദ് ജില്ലയിലെ കൊവിഡ് നോഡൽ ഓഫീസറായിരുന്നു. സെപ്റ്റംബറിൽ പ്രസവത്തിനായി 22 ദിവസത്തെ ലീവെടുത്തു. പ്രസവം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ഓഫീസിൽ തിരികെയെത്തി. കൊവിഡ് സമയത്ത് ജോലി ചെയ്യുന്ന ​ഗർഭിണികളായ സ്ത്രീകൾ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും സൗമ്യ കൂട്ടിച്ചേർത്തു. 


 

Follow Us:
Download App:
  • android
  • ios