ഇവരെക്കുറിച്ച് ഈ മാസം ആദ്യം ഇറങ്ങിയ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ സഹായം പ്രവഹിക്കാന്‍ തുടങ്ങി.

ചെന്നൈ: മൂന്ന് പതിറ്റാണ്ടായി ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന കമലതള്‍ മുത്തശ്ശിയെ തേടി സഹായപ്രവാഹം. ഇവരെ പറ്റി ന്യൂസ് മിനുട്ട് എടുത്ത വീഡിയോ വൈറലായതോടെയാണ് ഇവരെ തേടി സഹായം പ്രവഹിക്കാന്‍ തുടങ്ങിയത്. 

ഇവരെക്കുറിച്ച് ഈ മാസം ആദ്യം ഇറങ്ങിയ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ സഹായം പ്രവഹിക്കാന്‍ തുടങ്ങി. വടിവേലമ്പാളയത്തിൽ നിന്നുള്ള എൺപതു വയസുകാരിയായ കെ കമലാതളിന്‍റെ ഇഡ്ഡലി ബിസിനസിൽ ഇൻവെസ്റ്റ് ചെയ്യണമെന്നാണ് ആനന്ദ് മഹിന്ദ്ര ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. കമലാതളിന്‍റെ കഥ ട്വീറ്റ് ചെയ്താണ് അവരുടെ ബിസിനസിൽ നിക്ഷേപിക്കാനുള്ള ആഗ്രഹവും ആനന്ദ് മഹിന്ദ്ര വ്യക്തമാക്കിയത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അവർ ഇപ്പോഴും ഉപയോഗിക്കുന്നത് വിറകടുപ്പാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവരെ ഒരു എൽ പി ജി സ്റ്റൗ വാങ്ങി അവരുടെ ബിസിനസിൽ സഹായിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു.

കമലാതളിന്‍റെ ഉത്സാഹത്തെയും പ്രതിബദ്ധതയെയും സല്യൂട്ട് ചെയ്യുന്നെന്നും അവർക്ക് എൽ പി ജി കണക്ഷൻ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിൽ കുറിച്ചു. ഇവര്‍ക്ക് ബിപിസിഎല്‍ കോയമ്പത്തൂര്‍ ഭാരത് ഗ്യാസ് കണക്ഷന്‍ നല്‍കി.