സ്വര്‍ണക്കടുവ എന്നും ഗോൾഡൻ ടാബി ടൈഗർ എന്നും സ്ട്രോബെറി ടൈഗർ എന്നും വിളിപ്പേരുള്ള ഈ സ്വർണക്കടുവ യഥാർത്ഥത്തിൽ വെള്ള കടുവകളും കരിമ്പുലികളും ഉണ്ടാകുന്നത് പോലെ ജീൻ വ്യതിയാനം മൂലമാണ് ജനിക്കുന്നത്. 

സ്വതന്ത്രമായി കാട്ടിലൂടെ അലയുന്ന സ്വര്‍ണക്കടുവയുടെ ചിത്രം പങ്കുവച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വ്വീണ് കാസ്വാന്‍. വന്യജീവി ഫോട്ടോഗ്രാഫറായ മയൂരേഷ് ഹെന്ദ്ര അസമിലെ കാശിരംഗ നാഷണല്‍ പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് പര്‍വ്വീണ്‍ പങ്കുവച്ചിട്ടുള്ളത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് എടുത്ത ചിത്രമാണ് ഇതെന്നാണ് സൂചന. ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വീണ്ടും പങ്കുവച്ച ചിത്രം കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്. 

Scroll to load tweet…

സ്വര്‍ണക്കടുവ എന്നും ഗോൾഡൻ ടാബി ടൈഗർ എന്നും സ്ട്രോബെറി ടൈഗർ എന്നും വിളിപ്പേരുള്ള ഈ സ്വർണക്കടുവ യഥാർത്ഥത്തിൽ വെള്ള കടുവകളും കരിമ്പുലികളും ഉണ്ടാകുന്നത് പോലെ ജീൻ വ്യതിയാനം മൂലമാണ് ജനിക്കുന്നത്. സ്വർണ വര്‍ണ്ണമുള്ള ഇവയുടെ ശരീരത്തിൽ തവിട്ട് നിറമുള്ള വരകളായിരിയ്ക്കും കാണപ്പെടുക. അപൂര്‍വ്വം ചില കാഴ്ച ബംഗ്ലാവുകളിലാണ് സ്വര്‍ണക്കടുവയെ കാണാന്‍ സാധിക്കുക. എന്നാല്‍ കാട്ടില്‍ ജീവിക്കുന്ന ഗോൾഡൻ ടാബി ടൈഗർ ഇന്ത്യയിലെ കാശിരംഗ നാഷണല്‍ പാര്‍ക്കിലാണെന്നാണ് പര്‍വ്വീണ്‍ വിശദമാക്കുന്നത്. 

Scroll to load tweet…

21ാം നൂറ്റാണ്ടില്‍ കണ്ടെത്തിയിട്ടുള്ള സ്വര്‍ണക്കടുവ കാശിരംഗയിലേതെന്നാണ് പര്‍വ്വീണ്‍ വിശദമാക്കുന്നത്. നേരത്തെ കര്‍ണാടകയിലെ കബിനിയില്‍ നിന്ന് 2019ല്‍ ഷാസ് ജംഗ് എടുത്ത ചിത്രങ്ങള്‍ വീണ്ടും വൈറലായിരുന്നു. മരത്തിന് പിന്നില്‍ നിന്ന് ക്യാമറയിലേക്ക് ഉറ്റ് നോക്കുന്നതും കാട്ടിലൂടെ ശാന്തനായി നടന്നുപോകുന്നതുമായ കരിമ്പുലിയുടെ ചിത്രമാണ് വീണ്ടും വൈറലായിരുന്നു.

Scroll to load tweet…


ബഗീരയാണോ? വീണ്ടും വൈറലായി കബിനിയില്‍ നിന്നുള്ള ചിത്രങ്ങള്‍