ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടി പോസ് ചെയ്യുന്ന ജെറ്റ് വിമാനങ്ങളുടെ വീഡിയോയാണ് വൈറലാവുന്നു. യുദ്ധവിമാനങ്ങളുടെ ഫോട്ടോ ആകാശത്ത് വച്ച് പകര്‍ത്തുന്ന ഫോട്ടോഗ്രാഫറുടെ വീഡിയോയാണ് വൈറലാവുന്നത്. മറ്റൊരു വിമാനത്തിന്‍റെ പിന്‍വാതില്‍ തുറന്ന് ഏറെ സാഹസികമായാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. 

ആശിഷ് സെഗാള്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മേഘങ്ങള്‍ക്കിടയില്‍ ഫോട്ടോഗ്രാഫറുടെ ആംഗ്യങ്ങള്‍ക്കനുസരിച്ച് വിമാനങ്ങള്‍ പോസ് ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.