വെറുതെ ഭര്‍ത്താവിനെ കാത്തിരിക്കുകയല്ല ഇവര്‍ ചെയ്യുന്നത്. 'തീ' തിന്നാണ് കാത്തിരിക്കുന്നതെന്ന് വീഡിയോയിലൂടെ തെളികയിക്കുകയാണ് വീട്ടമ്മ

സോഷ്യല്‍ മീഡിയ കാലത്ത് രസകരമായ പല വീഡിയോകളും വൈറലാകാറുണ്ട്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരുടെയും ജീവികളുടെയും പ്രകൃതിയുടെയുമൊക്കെ വീഡിയോകള്‍ വൈറലാകുന്നത് സോഷ്യല്‍ മീഡിയയില്‍ കാണാം. അക്കൂട്ടത്തിലേക്കാണ് ഭര്‍ത്താവിനെ കാത്തിരിക്കുന്ന വീട്ടമ്മയുടെ വീഡിയോയും വൈറലാകുന്നത്.

വെറുതെ ഭര്‍ത്താവിനെ കാത്തിരിക്കുകയല്ല ഇവര്‍ ചെയ്യുന്നത്. 'തീ' തിന്നാണ് കാത്തിരിക്കുന്നതെന്ന് വീഡിയോയിലൂടെ തെളികയിക്കുകയാണ് വീട്ടമ്മ. നേരമേറെ വൈകിയും ഭർത്താവിനെ കാണാതെ കുടുംബത്തു "തീ" തിന്നുകഴിയുന്ന ഒരു പാവം വീട്ടമ്മ എന്ന അടിക്കുറിപ്പോടെ ജയപ്രകാശ് എന്നയാളാണ് വീട്ടമ്മയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.