ജാസി​ഗിഫ്റ്റിന്റെ പാട്ടുകൾക്കാണ് ആവേശ്വോജലമായ നൃത്തച്ചുവടുകൾ. അന്നക്കിളി നീയെന്റെ.... ലജ്ജാവതിയെ....എന്നിങ്ങനെ നീളുന്നു പാട്ടുകളുടെ ലിസ്റ്റ്.

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ എം ടി നിളയിൽ ആവേശമായി ഹരിത കർമ്മ സേനാ പ്രവർത്തക ലീലാമ്മയുടെയും കോഴിക്കോടുകാരൻ യഹിയയുടെയും നൃത്തം. വേദിയ്ക്ക് താഴെ കസേരകൾക്ക് മുന്നിലായാണ് ഇരുവരുടെയും തകർപ്പൻ ഡാൻസ്. നൂറുകണക്കിനാളുകളാണ് ഇരുവരുടെയും ഡാൻസ് കാണാൻ തടിച്ചു കൂടി നിന്നത്. ഒരുപാട് പേർ സ്വന്തം ക്യാമറയിൽ പകർത്തിയ ഡാൻസിന്റെ വീഡിയോ സ്കൂൾ കലോത്സവം ഇൻസ്റ്റാ​ഗ്രാം പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

സ്കൂൾ കലോത്സവം ഇൻസ്റ്റ​ഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ :

View post on Instagram

ജാസി​ഗിഫ്റ്റിന്റെ പാട്ടുകൾക്കാണ് ആവേശ്വോജലമായ നൃത്തച്ചുവടുകൾ. അന്നക്കിളി നീയെന്റെ.... ലജ്ജാവതിയെ....എന്നിങ്ങനെ നീളുന്നു പാട്ടുകളുടെ ലിസ്റ്റ്. മറ്റു ഹരിത കർമ സേനാ പ്രവർത്തകരും കുട്ടികളും നൃത്തം വയ്ക്കാൻ ഒപ്പം കൂടിയെങ്കിലും അവസാനം വരെ ആവേശമായി നിന്നത് ലീലാമ്മ തന്നെയായിരുന്നു. കലോത്സവ വേദിയിൽ ഒറ്റയ്ക്ക് നൃത്തം വയ്ക്കുകയായിരുന്ന ലീലാമ്മയുടെ അടുത്തേക്ക് യഹിയ കൂടിച്ചേരുകയായിരുന്നു. 

കൊല്ലത്ത് കള്ളന്‍റെ മകൻ കുമരു, തലസ്ഥാനത്ത് 'ഏറ്റ'ത്തിലെ മാരി; കോക്കലൂരിന്‍റെ യദു തന്നെ നല്ല നടൻ; അപൂർവ നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം