Asianet News MalayalamAsianet News Malayalam

'ചരിത്രത്തില്‍ അഭിമാനിക്കാന്‍ അവകാശമില്ലേ'; ട്രോളുകള്‍ക്ക് ക്നാനായ അസോസിയേഷന്‍റെ മറുപടി

ക്നാനായക്കാരുടെ വിവാഹമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ വിഷയം. സമുദായത്തിനു പുറത്തുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കാത്തവരാണ് ഈ വിഭാഗം. എന്നാല്‍ മറ്റു സമുദായത്തില്‍ നിന്നും ക്നാനായ അംഗങ്ങള്‍ കല്യാണം കഴിച്ചിട്ടില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട്. കുറവാണെന്നു മാത്രം.

knanaya association reply to social media trolls
Author
Kochi, First Published Jun 14, 2020, 8:47 AM IST

കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തില്‍ വ്യത്യസ്തമായ രീതിയും പാരമ്പര്യവും പിന്തുടരുന്ന ക്നാനായ സമുദായത്തിലെ കല്യാണവുമായി ബന്ധപ്പെട്ടുള്ള ഷോര്‍ട്ട് ഫിലിമുകളും ഇതിനെ തുടര്‍ന്നുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. ഇത്തരം ട്രോളുകളിലെ തമാശ ആസ്വദിക്കുകയാണ് ക്നാനായ സമൂഹം. ഒപ്പം തങ്ങൾ ഉള്‍പ്പെടുന്ന ചെറു സമൂഹത്തിന്‍റെ ചരിത്രം പറയാനും അതില്‍ അഭിമാനിക്കാനുമുള്ള അവകാശം തങ്ങള്‍ക്കില്ലേയെന്നും ക്നാനായ സമുദായം ചോദിക്കുന്നു. 

ക്നാനായക്കാരുടെ വിവാഹമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ വിഷയം. സമുദായത്തിനു പുറത്തുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കാത്തവരാണ് ഈ വിഭാഗം. എന്നാല്‍ മറ്റു സമുദായത്തില്‍ നിന്നും ക്നാനായ അംഗങ്ങള്‍ കല്യാണം കഴിച്ചിട്ടില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട്. കുറവാണെന്നു മാത്രം. ഈ വിഷയമാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്.

പാരമ്പര്യത്തില്‍ അഭിമാനിച്ചുകൊണ്ട് പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന കൗമാരക്കാരിയുടെ ഡയലോഗാണ് ട്രോളുകളില്‍ നിറയെ. നാലാം നൂറ്റാണ്ടില്‍ തോമസ് ക്നാനായുടെ നേതൃത്വത്തില്‍ മെസപ്പെട്ടോമിയില്‍ നിന്നു വന്ന വിശ്വാസ സമൂഹത്തിന്‍റെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്നാണ് കാനായ വിഭാഗം വിശ്വസിക്കുന്നത്.

വംശമഹിമ അഭിമാനമായി കാണുന്ന ക്രൈസ്തവ സമൂഹമാണിവര്‍. വിശ്വാസ പാരമ്പര്യത്തിന്‍റെ ചരിത്രം പറയുമ്പോള്‍ പരിഹസിക്കുന്നതെനന്തിനെന്ന മറു ചോദ്യമാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്. എങ്കിലും വംശ വര്‍ണ്ണ വെറിയുടെ നിറം നല്‍കാതെ ഇത്തരം ട്രോളുകളെ ആസ്വദിക്കാന്‍ ക്നാനായ സമൂഹത്തിനായി എന്നതാണ് ഏറ്റവും ശുഭകരം. 

Follow Us:
Download App:
  • android
  • ios