Asianet News MalayalamAsianet News Malayalam

KSRTC : ചങ്കായ കെഎസ്ആര്‍ടിസി ബസിന്‍റെ ഓട്ടം ഇനിയില്ല; വണ്ടിയില്‍ മുഖം ചേര്‍ത്ത് വിട നല്‍കി ഡ്രൈവര്‍

കെഎസ്ആര്‍ടിസി ചങ്ങനാശേരിയില്‍ നിന്നും ആരംഭിച്ച് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്‍റര്‍സ്റ്റേറ്റ് ബസിന്‍റെ ഡ്രൈവറാണ് പൊന്നുംകുട്ടന്‍.

KSRTC Driver farwell to bus gone viral on social media
Author
Changanassery, First Published Apr 12, 2022, 5:01 PM IST

ചങ്ങനാശേരി: താന്‍ ഇത്രയും നാള്‍ ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് ഒരു ഡ്രൈവര്‍ നല്‍കിയ യാത്രയപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്ന ചിത്രം. പുതിയ കെ സ്വിഫ്റ്റ് കമ്പനി ഏറ്റെടുത്തതോടെ റദ്ദാക്കേണ്ടി വന്ന ബസിനെ ചാരി തേങ്ങിയായിരുന്നു ഡ്രൈവറുടെ യാത്രയപ്പാണ് വൈറലാകുന്നത്.

കെഎസ്ആര്‍ടിസി ചങ്ങനാശേരിയില്‍ നിന്നും ആരംഭിച്ച് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്‍റര്‍സ്റ്റേറ്റ് ബസിന്‍റെ ഡ്രൈവറാണ് പൊന്നുംകുട്ടന്‍. ഈ റൂട്ടിലെ ബസാണ് പുതിയ സംവിധാനമായ കെസ്വിഫ്റ്റിന് വഴി മാറികൊടുക്കുന്നത്. ഈ അവസരത്തിലാണ് വൈറലായ ചിത്രം എടുത്തത്. 

കെഎസ്ആർടിസിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ സർക്കാർ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് കെഎസ്ആർടിസി സ്വിഫ്റ്റ്. പ്രതിപക്ഷം അടക്കം കെഎസ്ആര്‍ടിസി സ്വകാര്യവത്കരണം എന്ന് പറഞ്ഞ് ഇതിനെതിരെ രംഗത്തുണ്ട്.

എന്നാല്‍ പൊന്നുംകുട്ടന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇതില്‍ പ്രധാനമായും കെഎസ്ആര്‍ടിസിയില്‍ ഇങ്ങനെയും ചിലര്‍ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് ആനവണ്ടി പ്രേമികള്‍ നടത്തുന്നു.

ർഘദൂര സർവീസുകൾ ലാഭകരമായി നടത്താനാണ് കെഎസ്ആർടിസി സ്വിഫ്റ്റ് (സ്മാർട് വൈസ് ഇന്റഗ്രേറ്റഡ് ഫാസ്റ്റ് ട്രാൻസ്പോർട്ട് സിസ്റ്റം) എന്ന കമ്പനി രൂപീകരിച്ചത്. ഇതു പ്രകാരം നിരവധി ദീർഘദൂര സർവീസുകൾ കെ സ്വിഫ്റ്റ് ഏറ്റെടുത്തു. ഇതോടെയാണ് വേളാങ്കണ്ണി ട്രിപ്പും സ്വിഫ്റ്റ് ഏറ്റെടുത്തത്.

കന്നിയാത്രയിൽ കെ-സ്വിഫ്റ്റ് ബസിന് അപകടം: പിന്നിൽ സ്വകാര്യ ലോബിയെന്ന് കെഎസ്ആര്‍ടിസി, ഡിജിപിക്ക് പരാതി നൽകി

 

തിരുവനന്തപുരം: കെ - സ്വിഫ്റ്റിൻ്റെ (K-Swift Bus) ആദ്യ ട്രിപ്പ് പോയ ബസ്  അപകടത്തിൽപ്പെട്ടു. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത സർവീസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പകരം കെഎസ്ആർടിസിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ് ആർടിസി എംഡി (KSRTC MD Biju Prabhakar) ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. സ്വകാര്യലോബിയാണ് അപകടത്തിന്  പിന്നിലെന്നാണ് കെഎസ്ആർടിസിയുടെ ആരോപണം.

സംസ്ഥാനത്തെ പൊതുഗതാഗതമേഖലിയില്‍ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആ‍ര്‍ടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീര്‍ഘദൂര  സര്‍വ്വീസുകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം, ഇതില്‍ 8 എസി സ്ളീപ്പറും, 20 എസി  സെമി സ്ളീപ്പറും ഉള്‍പ്പെടുന്നു.

കെഎസ്ആര്‍ടിസിയുടെ ദയാവധത്തിന് വഴിവക്കുന്നുവെന്നാരാപോപിച്ച് INTUC, BMS ആഭിമുഖ്യത്തിലുള്ള പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ചടങ്ങ് ബഹിഷ്കരിച്ചു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ പ്രതിഷേധ ദിനവും സംഘടിപ്പിച്ചു. ഭരണാനുകൂല സംഘടനയും ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. വിവാദങ്ങക്കുറിച്ച് ഒന്നും പറയാതെ,  ആശംസകള്‍ രണ്ട് വാചകങ്ങളിലൊതുക്കി മുഖ്യമന്ത്രി ഫ്ളാഗ് ഓഫിനു ശേഷം വേദി വിട്ടു. 

ശമ്പളം വിതരണം വൈകുന്നതിലുള്ള കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് കനത്ത സുരക്ഷാ ക്രമീകരണത്തിലാണ് കെ സ്വിഫ്റ്റ് ഉദ്ഘാടന ചടങ്ങ് നടന്നത്. യാത്ര സുഖം, സുരക്ഷിതത്വം, ന്യായമായ നിരക്ക് എന്നിവ കെഎസ്ആര്ടിസി സ്വിഫ്റ്റിലൂടെ അധികൃത‍ര്‍ ഉറപ്പ് നല്‍കുന്നുണ്ട്. കരാര്‍ ജീവനക്കാരാണ്  കെ സ്വിഫ്റ്റിലുള്ളത്. അതേസമയം കെ സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നൽകിയ കേസില്‍ കോടതിവിധിയുടെ അടിസഥാനത്തിലായിരിക്കും കമ്പനിയുടെ ഭാവി.

Follow Us:
Download App:
  • android
  • ios