മൺകല കമ്പോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കാമല്ലോ ('മാലിന്യമില്ലാ നൈറ്റ്സ്' ഇപ്പോൾ വീഡിയോ രൂപത്തിലും) എന്ന തലക്കെട്ടോടെ ശുചിത്വ മിഷന്‍ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

തിരുവനന്തപുരം: മലയാളി പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ സ്വീകരിച്ച ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിന് ലഭിച്ച സ്വീകാര്യത ഉപയോഗപ്പെടുത്തി മാലിന്യ നിര്‍മ്മാര്‍ജ്ജന ബോധവത്കരണത്തിന് ശ്രമിച്ചിരിക്കുകയാണ് ശുചിത്വ മിഷന്‍. കുമ്പളങ്ങി നൈറ്റ്സിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ വീഡിയോയിലൂടെ മണ്‍കല കമ്പോസ്റ്റ് ബോധവത്കരണമമാണ് ശുചിത്വ മിശന്‍ നടത്തിയിരിക്കുന്നത്.

മൺകല കമ്പോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കാമല്ലോ ('മാലിന്യമില്ലാ നൈറ്റ്സ്' ഇപ്പോൾ വീഡിയോ രൂപത്തിലും) എന്ന തലക്കെട്ടോടെ ശുചിത്വ മിഷന്‍ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബോബിയും സജിയും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് മണ്‍കല കമ്പോസ്റ്റിന്‍റെ പ്രാധാന്യം ശുചിത്വ മിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. വീട്ടിലെ ഫുഡ് വേസ്റ്റൊക്കെ എവിടെ കളയും എന്ന ബോബിയുടെ ചോദ്യത്തിന് പുഴ, റോഡ്സൈഡ്, പറമ്പ് എന്നാണ് സജിയുടെ ഉത്തരം. മാലിന്യം കൊണ്ട് പരിസരം വൃത്തികേടാക്കാതെ എളുപ്പത്തില്‍ മണ്‍കല കമ്പോസ്റ്റ് ഉണ്ടാക്കാനുള്ള വഴിയാണ് വീഡിയോയിലൂടെ ശുചിത്വ മിഷന്‍ നല്‍കിയിരിക്കുന്നത്.