ബാത്ത്റൂമിലേക്ക് ധരിക്കുന്ന ചെരിപ്പുകൾ പോലെയാണ് ഇവ കാണപ്പെടുന്നതെന്നും മറ്റെന്തിങ്കിലും പ്രത്യേകതയുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് ഇന്ത്യക്കാർ പറയുന്നത്.

കുവൈത്ത് സിറ്റി: നമ്മൾ ബാത്ത് റൂമിലും വീട്ടകത്തും ഉപയോ​ഗിക്കുന്ന സ്ലിപ്പർ ചെരുപ്പുകൾ ചില്ലുകൂട്ടിലാക്കി പേര് മാറ്റ് വലിയ തുകക്ക് ​ഗൾഫ് രാജ്യങ്ങളിൽ വിൽക്കുന്നതായി ഓൺലൈനിൽ പ്രചാരണം. കുവൈറ്റിലെ ഒരു ഷോപ്പിൽ ഏകദേശം 4,500 റിയാലിനാണ് (ഒരു ലക്ഷം രൂപ) ചെരിപ്പുകൾ വിൽക്കുന്നത്. സംഭവം കണ്ട് ഞെ‌ട്ടിയിരിക്കുകയാണ് ഇന്ത്യക്കാർ. ഇന്ത്യക്കാർ സാധാരണയായി ബാത്ത്റൂമിലേക്ക് ധരിക്കുന്ന ചെരിപ്പുകൾ പോലെയാണ് ഇവ കാണപ്പെടുന്നതെന്നും മറ്റെന്തിങ്കിലും പ്രത്യേകതയുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് ഇന്ത്യക്കാർ പറയുന്നത്. ഫാഷൻ 'സനൂബ' എന്ന നിലയിലാണ് സ്ലിപ്പർ പ്രചരിക്കുന്നത്. വലിയ വിലയിൽ സമ്പന്നർക്ക് എന്തും വിൽക്കാൻ ശ്രമിക്കുകയാണെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ഇന്ത്യയിൽ ഈ സ്ലിപ്പറുകൾ 60 രൂപക്ക് വാങ്ങാമെന്ന് മറ്റൊരാൾ പറഞ്ഞു. 

Scroll to load tweet…