ദില്ലി: അതിഗുരുതരമായി പരിക്കേറ്റ പുലിയെ രക്ഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലെ കാമ്പല്‍ ഗ്രാമത്തില്‍ നിന്നാണ് പുലിയെ പിടികൂടിയത്. മറ്റൊരു പുലിയുമായുണ്ടായ മല്‍പ്പിടുത്തത്തില്‍ ഇതിന് സാരമായി പരിക്കേറ്റിരുന്നു. രാത്രിയില്‍ കാട്ടിലൂടെ നീങ്ങുകയായിരുന്ന പുലിയെ പിടികൂടി ചികിത്സ നല്‍കുകയായിരുന്നു. 

രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പുലിയെ കൂട്ടിലാക്കിയത്. പുലി വരുന്ന വഴിയില്‍ പതുങ്ങിയിരുന്ന ഉദ്യോഗസ്ഥര്‍ അതിസമര്‍ത്ഥമായി ഇതിനെ കൂട്ടിലാക്കുകയായിരുന്നു. മറ്റൊരു ഉദ്യോഗസ്ഥന്‍ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉദ്യോഗസ്ഥരുടെ സാഹസിക പ്രവര്‍ത്തി വ്യക്തമാണ്