പുള്ളിപ്പുലിയും കുരങ്ങനും തമ്മില്‍ നേര്‍ക്കുനേര്‍ വന്നാല്‍ ആരായിരിക്കും പരാജയപ്പെടുക. വലിപ്പവും ശക്തിയും കൂടിയ പുള്ളിപ്പുലിയാണെന്ന് മറുപടിയാണ് മനസിലുള്ളതെങ്കില്‍ ഈ വീഡിയോ നിങ്ങളെ തീര്‍ച്ചയായും അതിശയിപ്പിക്കും. വളരെ അപൂര്‍വ്വമായി നടക്കുന്ന ഒരു പോരാട്ടത്തിന്‍റെ വീഡിയോയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പങ്കുവയ്ക്കുന്നത്. 

ഏതാനു വര്‍ഷങ്ങള്‍‌ക്ക് മുന്‍പ് സൗത്ത് ആഫ്രിക്കയിലെ സാബി സാൻ‍‍ഡ്സ് ഗെയിം വന്യജീവി സങ്കേതത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. വെര്‍വെറ്റ് ഇനത്തില്‍ പെടുന്ന കുരങ്ങനെ പിടിക്കാനുള്ള പുള്ളിപ്പുലിയുടെ ശ്രമത്തിനിടെ കുരങ്ങന്‍ മരത്തില്‍ കയറുകയായിരുന്നു. കുരങ്ങന് പിന്നാലെ മരത്തില്‍ കയറിയ പുള്ളിപ്പുലി കുരങ്ങനെ മരം കുലുക്കിയിടാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗ്രേ പാര്‍ക്കര്‍ എന്നയാളാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഏറെ നേരം മരം കുലുക്കിയിട്ടും പിടിച്ചിരുന്ന ചില്ലയില്‍ നിന്ന് കുരങ്ങന്‍ താഴെ വീഴാതെ നില്‍ക്കുന്നത് കണ്ട് പുള്ളിപ്പുലി മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

ശക്തനായ എതിരാളിയ്ക്ക് മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ പോരാടുന്ന കുരങ്ങന്‍റെ വീഡിയോയോട് നിരവധിപ്പേരാണ് പ്രതികരണവുമായി എത്തുന്നത്.  നിരവധിയാളുകളാണ് വീഡിയോ വീണ്ടും കണ്ടിരിക്കുന്നത്.