ദില്ലി: ആനപ്പുറത്തിരുന്ന് ആഢംബരമായൊരു സംവാരി ആരും ആഗ്രഹിക്കുന്നുണ്ടാകും. എന്നാല്‍ ആ ആഗ്രഹം സഫലമായത് ഈ കുഞ്ഞിക്കിളികളുടേത്. കാട്ടിലെ ഗജവീരന്റെ പുറത്തിരുന്നാണ് ഈ കിളികളുടെ യാത്ര. സുപ്രിയ സാഹു ഐഎഎസ് ട്വിറ്ററിലൂടെ പങ്കുവച്ച ആനയുടെയും കിളികളുടെയും വീഡിയോയാണ് ഇപ്പോള്‍ ട്രെന്റിംഗ്. ആനപ്പുറത്ത് സൗജന്യ സവാരി കിട്ടിയ കുഞ്ഞിക്കിളികളെ മിസ്സ് ചെയ്യരുതെന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്. ചെറുതായിരിക്കുന്നത് ചില സമയത്ത് ഗുണം ചെയ്യുമെന്നാണ് ചിലര്‍ വീഡിയോയോട് പ്രതികരിച്ചത്. ആയിരത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. സാഹു തന്നെ തന്റെ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ ആണ് ഇത്.