മൂഹമാധ്യമങ്ങൾ വ്യാപകമായതോടെ കൗതുകവും രസകരവുമായ നിരവധി വീഡിയോകളാണ് ദിവസവും പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ  മുതിർന്നവരെന്നില്ല കുഞ്ഞുങ്ങളെന്നില്ല എല്ലാവരും സൈബർ ലോകത്ത് താരമാവുകയാണ്. അത്തരത്തിൽ ഒരു കുഞ്ഞുവാവയുടെ ടിക് ടോക്ക് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. 

അതിഗംഭീരമായ എക്‌സ്പ്രഷനാണ് ഈ കുട്ടിത്താരത്തെ വൈറലാക്കിയിരിക്കുന്നത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ 
കുതിരവട്ടം പപ്പു അവിസ്മരണീയമാക്കിയ ‘ദാസപ്പാ എന്നെ ഒന്ന് സൂക്ഷിച്ച് നോക്ക്യേ…’എന്ന സംഭാഷണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

കുഞ്ഞുവാവയുടെ വിവിധ തരത്തിലുള്ള മുഖഭാവങ്ങൾ വീഡിയോയിൽ കാണാനാകും. എന്തായാലും വീഡിയോ ഷെയർ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ ‘കുഞ്ഞാവ’ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ്.

"