ഓട്ടോക്ക് പിറകിലെ വാക്കുകളേക്കാൾ തമാശയാണ് ആളുകളുടെ കമന്റുകൾ. കല്യാണം കഴിഞ്ഞ് ഭാര്യയായുണ്ടായിട്ടും കാമുകി അവളല്ലെന്ന് പറഞ്ഞ ഇയാളുടെ ആത്മവിശ്വാസം തനിക്കും വേണമെന്നാണ് ഒരു വിരുതന്‍റെ കമന്‍റ്.

ഒരു ബ്രേക്ക്അപ്പ് കഴിഞ്ഞിരിക്കുകയാണോ? ജീവതത്തിൽ ഒരൽപ്പം മോട്ടിവേഷൻ കുറവുണ്ടെന്ന് തോന്നിയോ? വിഷമിക്കേണ്ട, ബസുകളുടേയും ഓട്ടോകളുടെയും പിന്നിൽ നിങ്ങളെ കാത്തിരിക്കുന്ന ഒരുപാട് വാചകങ്ങളുണ്ട്. അത് വായിച്ചാൽ കിട്ടാത്ത മോട്ടിവേഷനില്ലെന്ന് തന്നെ പറയാം. അത്തരത്തിലൊരു 'മോട്ടിവേഷനൽ വാചക'മാണ് ഇപ്പോൾ ഇന്റർനെറ്റിൽ താരം. ബംഗളൂരു നഗരത്തിലെ ഓട്ടോറിക്ഷയുടെ പുറകിലുള്ള വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. 

റിഷിക ഗുപ്തയെന്ന യൂസർ എക്സിൽ പോസ്റ്റ് ചെയ്ത ചിത്രം തരുന്ന മോട്ടിവേഷൻ ചില്ലറയല്ല. "സ്നേഹം ജീവിതമാണ്, പക്ഷേ കാമുകി ഭാര്യയല്ല," ( love is life but lover is not wife) എന്ന് വണ്ടിയുടെ പിറകിലെ വാക്കുകളെ ഇന്റർനെറ്റ് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഓട്ടോഡ്രൈവറുടെ ചിന്ത കാഴ്ചക്കാരിൽ ചിരിയുണർത്തി. "ശരി, ഞാൻ തിരയുന്ന പ്രചോദനം ഇതല്ല" എന്ന ക്യാപ്ഷനോടെയാണ് റിഷിക ഗുപ്ത പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 

ഓട്ടോക്ക് പിറകിലെ വാക്കുകളേക്കാൾ തമാശയാണ് ആളുകളുടെ കമന്റുകൾ. കല്യാണം കഴിഞ്ഞ് ഭാര്യയായുണ്ടായിട്ടും കാമുകി അവളല്ലെന്ന് പറഞ്ഞ ഇയാളുടെ ആത്മവിശ്വാസം തനിക്കും വേണമെന്നാണ് ഒരു വിരുതന്‍റെ കമന്‍റ്. സത്യത്തിൽ കാമുകി 'ഇതുവരെ' ഭാര്യയായില്ലെന്നാണ് ഇയാള്‍ ഉദ്ദേശിച്ചതെന്നും അതെഴുതാൻ വണ്ടിയിൽ സ്ഥലമില്ലാതെ പോയതാണെന്നുമാണ് മറ്റൊരു യൂസറിന്റെ നിരീക്ഷണം. തേപ്പ് കിട്ടിയതാണോ ഇങ്ങനെ എഴുതാൻ കാരണമെന്നും ചോദ്യങ്ങള്‍ ഉന്നയിച്ചവരുണ്ട്. 

ബംഗളൂരിലെ ആളുകൾക്ക് പ്രണയത്തിന്റെ ക്ലീഷേകൾ മടുത്ത മട്ടാണ്. ഓട്ടോയുടെയും ബസുകളുടെയും പിറകിൽ ഇത്തരത്തിലുള്ള വാചകങ്ങൾ കാണുന്നതും, അത് ഇന്റർനെറ്റിൽ ചർച്ചയാവുന്നതും ഇതാദ്യമല്ല. പണ്ട് "സ്നേഹം പാർക്കിലെ നടത്തം പോലെയാണ്." 'ജുറാസിക് പാർക്ക്' എന്ന് ബംഗളുരുവിലെ ഒരു ഓട്ടോയുടെ പിറകിൽ വന്നതും ഇന്റർനെറ്റിൽ വൈറലായിരുന്നു. 

യുട്യൂബ് ചാനൽ വിറ്റ് കിട്ടിയ കാശുമായി പാർട്ടി; മദ്യലഹരിയിൽ അടിപിടി, തലയ്ക്കടിയേറ്റ യൂട്യൂബർക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം