Asianet News MalayalamAsianet News Malayalam

അവിചാരിതമായി വിളഞ്ഞ 'ജപ്പാനീസ് മാങ്ങ', ഒന്നിന് വില 21,000; ലോട്ടറിയടിച്ച് ഈ കര്‍ഷകന്‍

നായകളെയും, അരഡസന്‍ സ്വകാര്യ സുരക്ഷ ഏജന്‍സിക്കാരെയും തന്‍റെ തോട്ടത്തില്‍ ജോലിക്ക് വച്ചിരിക്കുകയാണ്. കാരണം തന്‍റെ തോട്ടത്തിലെ മാവില്‍ ഉണ്ടായ മാങ്ങകളെ സംരക്ഷിക്കാന്‍. 

Madhya Pradesh Farmer 'Accidentally' Grew Rare Japanese Mangoes Which Sell For Rs 21,000 Per Piece
Author
Jabalpur, First Published Jun 19, 2021, 8:31 PM IST

ജബല്‍പ്പൂര്‍: മധ്യപ്രദേശിലെ ജബല്‍പ്പൂരിലെ കൃഷി ഫാം നടത്തുന്ന സങ്കല്‍പ്പ് സിംഗ് പരിഹാര്‍ ഇപ്പോള്‍ നായകളെയും, അരഡസന്‍ സ്വകാര്യ സുരക്ഷ ഏജന്‍സിക്കാരെയും തന്‍റെ തോട്ടത്തില്‍ ജോലിക്ക് വച്ചിരിക്കുകയാണ്. കാരണം തന്‍റെ തോട്ടത്തിലെ മാവില്‍ ഉണ്ടായ മാങ്ങകളെ സംരക്ഷിക്കാന്‍. 

വൈസ് സൈറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം സങ്കല്‍പ്പ് തീര്‍ത്തും അപ്രതീക്ഷിതമായാണ് ഈ ജപ്പാനീസ് മാവ് കൃഷി ചെയ്തത്. ഒരിക്കല്‍ ചെന്നൈയിലേക്ക് ഒരു പ്രത്യേക ഇനം തെങ്ങിന്‍ തൈ വാങ്ങുവാന്‍ ട്രെയിനില്‍ പോകുമ്പോഴാണ്, ഇയാള്‍ ഒരു സഹായാത്രികനെ പരിചയപ്പെടുന്നത്. സങ്കല്‍പ്പ് ഒരു കര്‍ഷകനാണ് എന്ന് മനസിലാക്കിയ ഇയാള്‍ ഒരു മാവിന്‍റെ വിത്ത് പരിചയപ്പെടുത്തി. ഇത് വളര്‍ന്ന് മാങ്ങയുണ്ടായാല്‍ ഒന്നിന് വലിയ വില കിട്ടും എന്നായിരുന്നു വാഗ്ദാനം.

വലുതായി ചിന്തിച്ചെങ്കിലും എന്തോ പ്രേരണയില്‍ 2,500 രൂപ കൊടുത്താണ് സങ്കല്‍പ്പ് ആ യാത്രയില്‍ ആ മാവിന്‍ തൈ വാങ്ങിയത്. അന്ന് അത് വാങ്ങുമ്പോള്‍ അത് വളരുമെന്ന് പോലും ഇദ്ദേഹം കരുതിയില്ല. തന്‍റെ ഫാമില്‍ എത്തിച്ച മാവിന്‍ തൈ. തന്‍റെ അമ്മയുടെ പേരായ 'ധാമിനി' എന്ന പേര് നല്‍കിയാണ് നട്ടത്. മാസങ്ങള്‍ കൊണ്ട് ഇത് വളര്‍ന്നു. നല്ല ചുവന്ന കളറായിരുന്നു ഇതിന്.

ഇപ്പോള്‍ ഇതിന്‍റെ ഹൈബ്രിഡ് പതിപ്പുകള്‍ അടക്കം 14 ഇത്തരം മാവുകള്‍ സങ്കല്‍പ്പിന്‍റെ ഫാമില്‍ ഉണ്ട്. ഇപ്പോള്‍ തന്നെ മുംബൈയില്‍ നിന്നും മറ്റും വലിയ ഈ ജപ്പാനീസ് മാവിന്‍റെ മാങ്ങ വാങ്ങുവാന്‍ വരുന്നുണ്ട്. 21,000 രൂപവരെയാണ് ഒരു മാങ്ങയ്ക്ക് വില പറയുന്നത്. 900 ഗ്രാംവരെ ചുവന്ന നിറത്തില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുന്ന മിയാസാഗി മാങ്ങകള്‍ക്ക് ഒരു ലക്ഷം രൂപവരെ വില ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇപ്പോള്‍ വിളഞ്ഞ മാങ്ങകള്‍ വില്‍ക്കാന്‍ പോകുന്നില്ലെന്നാണ് തോട്ടം ഉടമയും ഒരു ഹോട്ടികള്‍ച്ചറിസ്റ്റുമായ സങ്കല്‍പ്പ് പറയുന്നത്. 500 ജപ്പാനീസ് മാവുകള്‍ ഉള്ള ഒരു തോട്ടമാണ് ഇദ്ദേഹത്തിന്‍റെ ലക്ഷ്യം. ജപ്പാനിലെ മിയാസാഗിയിലാണ് ഇതിന്‍റെ പ്രധാന കേന്ദ്രം അതിനാല്‍ തന്നെയാണ് ഇവയെ മിയാസാഗി മാവുകള്‍ എന്ന് പറയുന്നത്. 'സൂര്യന്‍റെ മുട്ട' (egg of sun) എന്ന് അര്‍ത്ഥം വരുന്ന പ്രദേശിയ ജപ്പാനീസ് പേരാണ് ഇതിന്‍റെ മാങ്ങയ്ക്ക് നല്‍കിയിരിക്കുന്നത്. 

Representation photo Japanese Mangoes

Follow Us:
Download App:
  • android
  • ios