ഇതുപോലെ കാളിയന്‍റെ പുറത്ത് നൃത്തം ചവിട്ടുന്ന കണ്ണനെയും ശ്രീമാനെയും ഹനുമാനെയും ഒക്കെ ഇങ്ങിനെ ഫോട്ടോകളിലൂടെ രൂപമാറ്റം നടത്തിയിട്ടുണ്ട് കരണ്‍. സാധാരണക്കാർ കരണിന്‍റെ കരവിരുതിലൂടെ ദൈവങ്ങളാകുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 

ഒരു സാധാരണ തൊഴിലാളി കുടുംബത്തെ ഉണ്ണിക്കണ്ണന്‍റെ കുടുംബമാക്കി മാറ്റി സാമൂഹ്യ മാധ്യമങ്ങളിൽ കയ്യടി നേടിയ കലാകാരനാണ് കരൺ ആചാര്യ. ഒരു കുഞ്ഞിനെയും എടുത്തു നില്‍ക്കുന്ന ഫോട്ടോയെ കൃഷ്ണന്‍റെ കുടുംബമാക്കി മാറ്റാമോ എന്ന ഒരാളുടെ അപേക്ഷ പ്രകാരമായിരുന്നു കരണ്‍ ചിത്രത്തിന് മേക്കോവര്‍ നടത്തിയത്. ഫോട്ടോയുടെ ലാളിത്യം കൊണ്ട് തന്നെ അത് ശ്രദ്ധ നേടുകയും ചെയ്തു.

ഇപ്പോഴിതാ തന്റെ കരവിരുതിലൂടെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് കരണ്‍ ആചാര്യ. ഇത്തവണ ബാഹുബലി സിനിമയുടെ സ്റ്റൈലിലാണ് എഡിറ്റിങ്ങ്. കുട്ടിയുമായി നില്‍ക്കുന്ന തന്റെ ചിത്രം ബാഹുബലിയിലേത് പോലെ ആക്കിത്തരുമോ എന്നായിരുന്നു യുവാവിന്റെ ചോദ്യം. പിന്നാലെ 27ന് കരണ്‍ ഇദ്ദേഹത്തിന്റെ ചിത്രം ബാഹുബലി സ്‌റ്റൈലില്‍ ആക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ചിത്രവും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. 

Scroll to load tweet…