സെ‍ർജി കൊസെൻകോ എന്നയാളാണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പങ്കാളിക്കൊപ്പമുള്ള ഈ ചലഞ്ച് പങ്കുവച്ചത്. 

പലതരം ചലഞ്ചുകളും റീലുകളും നിറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഇതിനിടയിലാണ് വിചിത്രവും ഞെട്ടിക്കുന്നതുമായ ഒരു വീഡിയോ റഷ്യയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോ കണ്ടവരെല്ലാം നെറ്റി ചുളിക്കുകയാണ്. തന്റെ പങ്കാളിയെ കാറിൽ കെട്ടിവച്ച് ഒരു കൈ പരസ്പരം വിലങ്ങിട്ട് കാറൊടിക്കുന്ന യുവാവിന്റെ വീഡിയോ ആണ് ഇൻസ്റ്റയിൽ പങ്കുവച്ചിരിക്കുന്നത്. യുവതിയുടെ വായയും കെട്ടിവച്ചിരിക്കുന്നത് അത്ഭുതത്തോടെ നോക്കുന്ന ആളുകളെയും വീഡിയോയിൽ കാണാം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെ‍ർജി കൊസെൻകോ എന്നയാളാണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പങ്കാളിക്കൊപ്പമുള്ള ഈ ചലഞ്ച് പങ്കുവച്ചത്. വിശ്വസ പരീക്ഷണം എന്നാണ് ഇയാൾ ഇതിന് നൽകിയ വിശദീകരണം. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ ഇരുവരും നേരത്തേയും പങ്കുവച്ചിരുന്നു. ഒറ്റ കൈകൊണ്ടാണ് കൊകെൻസോ കാ‍ർ ഓടിക്കുന്നത്. 

വീഡിയോ കണ്ട് ഞെട്ടിത്തരിച്ചവരെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല കൊസെൻകോയുടെ വിശദീകരണം. ആളുകൾ വീഡിയോയെ എതിർത്ത് രം​ഗത്തെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച പങ്കുവച്ച വീഡിയോ ഇതുവരെ 1.4 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. സംഭവം വിവാദമായതോടെ റഷ്യൻ ട്രാഫിക് പൊലീസ് അന്വേഷണത്തിന ഉത്തരവിട്ടു. ആഢംബരകാറായ ബെന്റ്ലിയാണ് ഇവർ ഇതിനായി ഉപയോ​ഗിച്ചത്. എന്നാൽ ഇത് കൊസെൻകോയുടേതല്ലെന്നും ഇത് ഇവർ വാടകയ്ക്കെടുത്തതാണെന്നുമാണ് പൊലീസ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോ‍‍ർട്ട്. 

View post on Instagram