ഒരു ചിപ്സ് കഴിച്ചാല്‍ നരകം കാണുമെന്നൊക്കെ പറയുമ്പോള്‍ അതെന്താണെന്നൊന്ന് പരീക്ഷിക്കാന്‍ തോനുന്നത് സ്വാഭാവികമാണ്. എന്നാല്‍ നരകം മാത്രമല്ല, അതിന് അപ്പുറവും കാണുമെന്നാണ് ലോകത്തിലെ ഏറ്റവും എരിവ് കൂടിയ ചിപ്സ് കഴിച്ച യുവാവ് പറയുന്നത്. 

ചിപ്സ് ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കഴിച്ച യുവാവിന്‍റെ വീഡിയോ മാസ്റ്റര്‍ പീസ് എന്ന യൂട്യൂബ് ചാനലിലാണ് പോസ്റ്റ് ചെയ്തത്. പാക്കറ്റിന് പുറത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും കഴിച്ചാലുള്ള അനുഭവം അതുക്കുംമേലെയാണെന്നാണ് ഇയാള്‍ പറയുന്നത്. 

''ഈ ചിപ്സ് നിങ്ങൾ ടെസ്റ്റ് ചെയ്യേണ്ട എന്നെ ഞാൻ പറയുകയുള്ളൂ എങ്കിലും ചെറിയൊരു പീസ് ഒക്കെ എടുത്ത് ടേസ്റ്റ് ചെയ്ത് ഇതിൻറെ എരി വിൻറെ കാഠിന്യം അറിയണമെന്നുണ്ടെങ്കിൽ ലിങ്ക് ഇതാ...'' എന്ന കുറിപ്പോടെയാണ് വീഡിയോ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നത്. 

എരിവുകുറയ്ക്കാന്‍ പാലും ഐസ്ക്രീമും ഒപ്പം വച്ചാണ് ഇയാള്‍ ചിപ്സ് കഴിക്കുന്ന സാഹസത്തിന് മുതിര്‍ന്നത് തന്നെ. അരമണിക്കൂറുകൊണ്ട് യുവാവ് സാധാരണനിലയിലായി...