തിരക്കേറിയ റോഡിനോട് ചേര്‍ന്നുള്ള മലയില്‍ നിന്ന് മണ്ണിടിഞ്ഞു. റോഡിലേക്ക് വീണ മണ്ണിനടിയില്‍ പെടാതെ ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്തോനേഷ്യയില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തിലുണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്. 

നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലൂടെ അവസാനമായി പോയത് ഒരു ബൈക്ക് യാത്രികനാണ്. അയാള്‍ റോഡിലേക്ക് കടന്നതും മണ്ണിടിഞ്ഞു. ബൈക്ക് ഇടിച്ചുമറിയുകയും യാത്രികന്‍ എഴുന്നേറ്റ് ഓടുകയും ചെയ്തതും മണ്ണ് വന്ന് ബൈക്കിനെ മൂടി. തലനാരിഴയ്്ക്കാണ് യാത്രികന്റെ ജീവന്‍ രക്ഷപ്പെട്ടത്. അതേസമയം ഈ വീഡിയോ മേഘാലയയില്‍നിന്നുള്ളതാണെന്ന് പ്രചരിച്ചിരുന്നെങ്കിലും മേഘാലയയിലെയല്ല, ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലിന്റേതാണ് വീഡിയോ എന്ന് മേഘാലയ പൊലീസ് വ്യക്തമാക്കിയിരുന്നു.