ന്യൂയോര്‍ക്ക്: ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങി അത് കൈകളിലെത്തുമ്പോള്‍ സന്തോഷം അനുഭവിക്കാറില്ലേ, എന്നാല്‍ ലഭിക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായാല്‍! ന്യൂയോര്‍ക്കില്‍ നൈക്കിന്റെ ഡെലിവറി ബോക്‌സ് തുറന്നതോടെ ബെന്‍ സ്മിത്തീക്ക് ലഭിച്ചത് പുഴക്കളെയാണ്. ബോക്‌സ് തുറന്നതും ആദ്യം കണ്ടത് വലിയ വലിയ പുഴുക്കള്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ നേരിട്ട അനുഭവം ഈ അനുഭവം സ്മിത്തീ പങ്കുവച്ചത്. 

'' ഞാന്‍ നൈക്കില്‍ നിന്ന് കുറച്ച് വസ്ത്രങ്ങള്‍ വാങ്ങി. ഇന്നലെയാണ് പാര്‍സല്‍ ബോക്‌സ് കയ്യിലെത്തിയത്. ആവേശത്തോടെ ഞാനത് തുറന്നു. പക്ഷേ അതില്‍ കണ്ടത് പുഴുക്കളെയാണ്''  - സ്മിത്തീ കുറിച്ചു. 25 മുതല്‍ 30 വരെ പുഴുക്കള്‍ ഉണ്ടായിരുന്നു. പാക്കേജിന്റെ ഇടയില്‍ നിന്ന് അവ ഇഴഞ്ഞുവരികയായിരുന്നുവെന്നും അയാള്‍ കുറിച്ചു. 

ഇതുവരെ ഇങ്ങനെയൊന്ന് കേട്ടിട്ടുപോലുമില്ല, ആ നിമിഷം ഛര്‍ദ്ദിക്കാതിരിക്കാനായില്ലെന്നും അയാള്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. സംഭവം നൈക്കില്‍ അറിയിച്ചെങ്കിലും നല്ല പ്രതികരണമല്ല അവരില്‍ നിന്നുണ്ടായതെന്ന് സ്മിത്തി. എന്നാല്‍ പിന്നീട് നൈക്ക് മാപ്പുപറഞ്ഞുവെന്ന് എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്മിത്തി വ്യക്തമാക്കി.