ബ്ലിങ്ക്ഇറ്റ് ഹെൽപ്പ് സെന്ററിൽ ബന്ധപ്പെട്ടെങ്കിലും ഇവ തിരിച്ചെടുക്കകയോ പണം തിരികെ നൽകുകയോ ചെയ്യുന്ന കാര്യത്തിൽ കമ്പനിയിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ല

ഓൺലൈൻ വഴി ഓർഡർ ചെയ്ത സാധനങ്ങൾ മാറിപ്പോകുന്നത് ഇപ്പോൾ ഒരു സ്ഥിരം കാര്യമായി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഇത്തരം സംഭവങ്ങൾ ഓരോ ദിവസവും പങ്കുവയ്ക്കുന്നത്. ഇപ്പോൾ ഇത്തരത്തിൽ ഹിമാചൽ പ്രദേശ് സ്വദേശിയായ ഒരാൾ പങ്കുവെച്ച അനുഭവമാണ് വൈറലാകുന്നത്. സൊമാറ്റോയുടെ ബ്ലിങ്ക്ഇറ്റ് വഴി ജോക്കിയുടെ പുരുഷന്മാർ ഉപയോ​ഗിക്കുന്ന അടിവസ്ത്രമാണ് അദ്ദേഹം ഓർഡർ ചെയ്തത്. 

എന്നാൽ, തനിക്ക് ലഭിച്ചത് സ്ത്രീകൾ ഉപയോ​ഗിക്കുന്ന ബിക്കിനി പാന്റീസിന്റെ മൂന്നെണ്ണം അടങ്ങുന്ന പായ്ക്കറ്റ് ആണെന്നാണ് പ്രിയാൻഷ് എന്നയാൾ എക്സിൽ കുറിച്ചത്. ബ്ലിങ്ക്ഇറ്റ് ഹെൽപ്പ് സെന്ററിൽ ബന്ധപ്പെട്ടെങ്കിലും ഇവ തിരിച്ചെടുക്കകയോ പണം തിരികെ നൽകുകയോ ചെയ്യുന്ന കാര്യത്തിൽ കമ്പനിയിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് പ്രിയാൻഷ് ആദ്യം കുറിച്ചു. മണിക്കൂറുകളോളം ബ്ലിങ്ക്ഇറ്റിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ല. 

Scroll to load tweet…

ഇതിന് ശേഷം കമ്പനി പണം തിരികെ നൽകില്ലെന്ന് അറിയിച്ചതോടെ സ്ത്രീകൾ ഉപയോ​ഗിക്കുന്ന ബിക്കിനി പാന്റീസ് താൻ ഉപയോ​ഗിക്കാൻ തീരുമാനിച്ചെന്നും പ്രിയാൻഷ് എക്സിലൂടെ അറിയിച്ചു. പ്രിയാൻഷിൻ്റെ ആരോപണങ്ങളോട് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുകയാണ്. കിട്ടിയ പാൻ്റീസ് ധരിക്കാൻ തുടങ്ങണമെന്നും ആരോടും പറയരുതെന്നും പലരും ആദ്യം തന്നെ ഉപഭോക്താവിനോട് പറഞ്ഞിരുന്നു. യഥാർത്ഥ ഓർഡറിനേക്കാൾ രണ്ട് അടിവസ്ത്രം കൂടുതൽ കിട്ടിയില്ലേ എന്ന് ചോദിച്ചവരുമുണ്ട്. 

3 പേരിൽ ഒരാൾ മലയാളി; പുറമെ നോക്കിയാൽ വെറും ട്രാവലർ, അകത്ത് വൻ സംവിധാനം; രഹസ്യ വിവരം കിട്ടി, കയ്യോടെ അറസ്റ്റ്

എന്തോ ഒരു വശപ്പിശക്, കൊടുത്ത കാശിന് പെട്രോൾ അടിച്ചോയെന്ന് സംശയമുണ്ടോ; അത് പമ്പിൽ തന്നെ തീർക്കാൻ മാർ​ഗമുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം