Asianet News MalayalamAsianet News Malayalam

23 കോടി വിലയുള്ള മത്സ്യം ചൂണ്ടയില്‍ കുടുങ്ങി; പക്ഷെ അവര്‍ അതിനെ കടലിലേക്ക് തിരിച്ചുവിട്ടു.!

ഈ വര്‍ഷം ഐറീഷ് തീരദേശത്ത് നിന്നും വലയിലാകുന്ന ഏറ്റവും വലിയ മത്സ്യമായിരുന്നു ഇത്. ജപ്പാനില്‍ ഇതിന്‍റെ വില 3 ദശലക്ഷം യൂറോയാണ്. അതായത് ഇന്ത്യന്‍ രൂപ 23 കോടി വരും.
 

Man Released Fish Worth 23 Crore Rupees Back Into the Sea
Author
Ireland, First Published Sep 28, 2019, 6:55 PM IST

ലണ്ടന്‍: 23 കോടി വിലവരുന്ന മീനിനെ പിടിച്ചിട്ടും അതിനെ കടലിലേക്ക് തന്നെ തിരിച്ചുവിട്ട വ്യക്തിയുടെ പ്രവര്‍ത്തി വൈറലാകുന്നു. അയര്‍ലാന്‍റിലാണ് സംഭവം നടന്നത്. ഐറീഷ് മിറര്‍ പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. 8.5 അടി നീളത്തിലുള്ള ട്യൂണ മത്സ്യത്തെയാണ് ഡേവ് എഡ്വെര്‍ഡ് എന്ന വെസ്റ്റ് കോര്‍ക്ക് സ്വദേശി പിടിച്ചത്. 

ഈ വര്‍ഷം ഐറീഷ് തീരദേശത്ത് നിന്നും വലയിലാകുന്ന ഏറ്റവും വലിയ മത്സ്യമായിരുന്നു ഇത്. ജപ്പാനില്‍ ഇതിന്‍റെ വില 3 ദശലക്ഷം യൂറോയാണ്. അതായത് ഇന്ത്യന്‍ രൂപ 23 കോടി വരും.

എന്നാല്‍ ഡേവ് എഡ്വെര്‍ഡും സുഹൃത്തുക്കളായ ഡരീനും, ഹെന്‍കും ഉപജീവനത്തിന് വേണ്ടി മീന്‍പിടിത്തക്കാര്‍ അല്ല. അറ്റ്ലാന്‍റിക്കിലെ മത്സ്യങ്ങളുടെ സാന്നിധ്യം മനസിലാക്കാനുള്ള സംഘത്തിന്‍റെ ഭാഗമാണ് ഇവര്‍. വെസ്റ്റ് കോര്‍ക്ക് ചാര്‍ട്ടേര്‍സ് എന്ന പേജില്‍ ട്യൂണയുടെ ഫോട്ടോയും മറ്റും പങ്കുവച്ചതോടെയാണ് വിവരം പുറത്ത് എത്തിയത്.

മത്സ്യങ്ങളെ പിടിക്കുകയും അതിന് ശേഷം അവയെ തിരിച്ചുവിടുകയും ചെയ്യുന്നതാണ് ഡേവിന്‍റെയും സംഘത്തിന്‍റെയും പരിപാടി. ഇത്തരത്തില്‍ ഐറീഷ് തീരത്ത് പരിപാടി ചെയ്യുന്ന 15 ബോട്ടുകളില്‍ ഒന്നിലാണ് ഡേവും കൂട്ടുകാരും സഞ്ചരിച്ചത്. അതിനിടയിലാണ് മത്സ്യം കുടുങ്ങിയത്. 270കിലോ വലിപ്പമാണ് ഈ ട്യൂണ മത്സ്യത്തിന് ഉണ്ടായിരുന്നത്. 

Follow Us:
Download App:
  • android
  • ios