Asianet News MalayalamAsianet News Malayalam

Lion : സിംഹമടയില്‍ യുവാവിന്റെ സാഹസികത, ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം; ഞെട്ടിക്കും വീഡിയോ

ജി സായികുമാര്‍ എന്ന യുവാവാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് സിംഹക്കൂടിന് മുകളില്‍ കയറി താഴേക്ക് ചാടാന്‍ ഒരുങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.
 

Man rescued from lion enclosure at Hyderabad zoo
Author
Hyderabad, First Published Nov 24, 2021, 12:46 PM IST

ഹൈദാരാബാദ്: ഹൈദരാബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക് (Nehru zoological park) മൃഗശാലയിലെ സിംഹക്കൂട്ടില്‍ (Lion) യുവാവിന്റെ സാഹസികത. ചൊവ്വാഴ്ച വൈകുന്നേരമാണ് എല്ലാവരെയും ഞെട്ടിച്ച സംഭവം. യുവാവിനെ പിടികൂടിയ മൃഗശാല അധികൃതര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കെതിരെ അധികൃതര്‍ പൊലീസില്‍ പരാതിയും നല്‍കി. ജി സായികുമാര്‍ എന്ന യുവാവാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് സിംഹക്കൂടിന് മുകളില്‍ കയറി താഴേക്ക് ചാടാന്‍ ഒരുങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.

മൃഗശാല സന്ദര്‍ശിക്കാനെത്തിയ യുവാവ് സിംഹക്കൂട്ടിനടുത്തെത്തിയപ്പോള്‍ കൂടിന്റെ മുകളിലെ പാറക്കല്ലില്‍ കയറി താഴേക്ക് ചാടാനൊരുങ്ങി. പിന്നാലെ എത്തിയവര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിംഹം ഇയാളുടെ നേരെ ചാടി നോക്കുന്നുണ്ട്. ഇയാള്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടാന്‍ ശ്രമിച്ചെന്ന് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. ബഹദുര്‍പുര പൊലീസിന് കൈമാറിയെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios