ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത് ഹൃദ്യമായ ഒരു വീഡിയോ ആണ്. വെള്ളം ഉറഞ്ഞ് മഞ്ഞായിപ്പോയ തടാകത്തിന് നടുവിൽ കുടുങ്ങിയ മാൻ കുട്ടിയെ രക്ഷിക്കുന്നതാണ് വീഡിയോ. അത്രമേൽ മനോഹരമായ ഈ ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. തടാകത്തിന് നടുവിൽ നിന്ന് മാനിനെ തള്ളി നീക്കി മറുകരയിൽ എത്തിക്കുകയാണ് ഇയാൾ. മറുകരയെത്തിയതോടെ വെപ്രാളപ്പെട്ട് മാൻ ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം. 

​ഗിൽ ലെൻകോർ എന്നയാളാണ് മാനിനെ രക്ഷപ്പെടുത്തിയത്. ആ തടാകത്തിന് നടുവിൽ കുടുങ്ങി മാൻ കഷ്ടപ്പെടുകയായിരുന്നു. എനിക്ക് മനസ്സിലായി അവളെ രക്ഷിക്കണമെന്ന്. ഞാൻ അതിനെ പതിയെ നീക്കി മറുകരയിലെത്തിച്ചു. അത് ഓടിമറയുകയും ചെയ്തു.  - ​ഗിൽ പറഞ്ഞു.  ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.