ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കകം രണ്ടുലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

യാത്രയ്ക്കിടയില്‍ ഒരിക്കലെങ്കിലും സഹയാത്രികരില്‍ ആരെങ്കിലും കാരണം ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുള്ളവരാണ് നമ്മളില്‍ ഭൂരിപക്ഷവും. ഫോണിലൂടെയോ അല്ലാതെയോ വളരെ ഉച്ചത്തിലുള്ള സംസാരത്തില്‍ തുടങ്ങി എന്തൊക്കെ തരത്തിലാണ് പലരും മറ്റ് യാത്രക്കാര്‍ക്ക് ശല്യമാവാറുള്ളത്. ഇപ്പോഴിതാ വിമാനയാത്രക്കിടെ അങ്ങനൊരാള്‍ കാട്ടിക്കൂട്ടിയ പരാക്രമം ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ്. വിമാനയാത്രക്കിടെ സ്വന്തം തല മൊട്ടയടിക്കുകയായിരുന്നു ഈ യാത്രക്കാരന്‍

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കകം രണ്ടുലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.. യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ യാത്ര ചെയ്ത യാത്രക്കാരന്‍റേതാണ് ഈ സാഹസമെന്നാണ് ലഭിക്കുന്ന വിവരം. ഇലക്ട്രിക് റേസര്‍ ഉപയോഗിച്ച് ഇയാള്‍ തല ഷേവ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. രണ്ട് ഫ്ളൈറ്റ് അറ്റന്‍ഡര്‍മാര്‍ ഒരക്ഷരം പോലും മിണ്ടാതെ ഇയാളെ കടന്നുപോകുന്ന ദൃശ്യങ്ങളും വീ‍ഡിയോയിലുണ്ട്.

ദേഷ്യവും വെറുപ്പും നിറഞ്ഞ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഫസ്റ്റ്ക്ലാസ് യാത്രയല്ല ഇയാള്‍ക്ക് ചേരുക നോ ക്ലാസ് യാത്രയാണ് എന്ന തരത്തിലുള്ള കമന്‍റുകളാണ് വരുന്നതിലേറെയും. 

View post on Instagram