മൂഹമാധ്യമങ്ങൾ വ്യാപകമായതിന് പിന്നാലെ കൗതുകകരവും രസകരവുമായി നിരവധി വീഡിയോകളാണ് ഓരോ നിമിഷവും പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ ഇത്തരം വീഡിയോകൾ മറ്റുള്ളവർക്ക് മാതൃക ആകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ബസ് സ്റ്റോപ്പിൽ തണുത്ത് വിറച്ചു കിടക്കുന്ന നായയ്ക്ക് യുവാവ് സ്വന്തം വസ്ത്രം ഊരി ധരിപ്പിക്കുന്നതാണ് വീഡിയോ. തണുപ്പിൽ നിസഹായകനായി സ്റ്റോപ്പിൽ കിടക്കുന്ന നായയെ വീഡിയോയിൽ കാണാം. പിന്നാലെ, ഒരു യുവാവ് ജാക്കറ്റ് ഊരി അതിനെ ധരിപ്പിക്കുകയാണ്. അനുസരണയുള്ള കൊച്ചു കുഞ്ഞിനെ പോലെ ആ നായ യുവാവിനരികിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സൂസന്ത നന്ദയാണ് ഈ ക്ലിപ്പ് ട്വിറ്ററിൽ പങ്കിട്ടത്. 

ഹൃദയ സ്പർശിയായ വീഡിയോ പുറത്തുവന്നതിന് പിന്നാലെ യുവാവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. "നിരുപാധികമായ സ്നേഹം എല്ലായ്പ്പോഴും ആശ്ചര്യകരമാണ്, പ്രചോദനമാകുന്ന വീഡിയോ", എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴേ വരുന്ന പ്രതികരണങ്ങൾ.