Asianet News MalayalamAsianet News Malayalam

സമ്മാനത്തുകയുടെ പകുതി ആ കുഞ്ഞിന്; നന്മയുടെ ആൾരൂപമായി മയൂർ ഷെൽക്ക; അഭിനന്ദനപ്രവാഹം

റെയിൽവേ അദ്ദേഹത്തിന് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തനിക്ക് റെയിൽവേ പ്രഖ്യാപിച്ച സമ്മാനത്തുകയായ 50,000 രൂപയുടെ പകുതി താൻ രക്ഷിച്ച കുഞ്ഞിനാണെന്ന് മയൂർ വ്യക്തമാക്കുന്നു. 
 

mayur Shelke donates half of reward money to child he saved
Author
Mumbai, First Published Apr 24, 2021, 11:02 AM IST

മുംബൈ: കാഴ്ചശക്തിയില്ലാത്ത അമ്മക്കൊപ്പം നടന്നു പോകവേ റെയിൽവേ ട്രാക്കിൽ വീണ പിഞ്ചുകുഞ്ഞിന് രക്ഷകനായി എത്തിയ മയൂർ ഷെൽക്കെ എന്ന റെയിൽവേ ഉദ്യോ​ഗസ്ഥനെ തേടിയെത്തുന്ന അഭിനന്ദനങ്ങളും സമ്മാനങ്ങളും നിരവധിയാണ്. റെയിൽവേ അദ്ദേഹത്തിന് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തനിക്ക് റെയിൽവേ പ്രഖ്യാപിച്ച സമ്മാനത്തുകയായ 50,000 രൂപയുടെ പകുതി താൻ രക്ഷിച്ച കുഞ്ഞിനാണെന്ന് മയൂർ വ്യക്തമാക്കുന്നു. 

മും​ബൈ​യി​ലെ വ​ങ്കാ​നി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. കാഴ്ച ശക്തി കുറഞ്ഞ അ​മ്മ​യ്ക്കൊ​പ്പം സ്റ്റേ​ഷ​നി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി പെ​ട്ടെ​ന്ന് ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ട്രെ​യി​നും അ​തേ ട്രാ​ക്കി​ലൂ​ടെ പാ​ഞ്ഞെ​ത്തി. ഈ ​കാ​ഴ്ച ക​ണ്ട് ട്രാ​ക്കി​ലൂ​ടെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രനാ​യ മ​യൂ​ർ ഓ​ടി​യെ​ത്തി കു​ഞ്ഞി​നെ ഫ്ലാ​റ്റ്ഫോ​മി​ലേ​ക്ക് പി​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മന്ത്രി പീയൂഷ് ​ഗോയൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 

'എനിക്ക് ലഭിച്ച സമ്മാനത്തുകയുടെ പകുതി ആ കുഞ്ഞിന്റെ വിദ്യാഭ്യാസത്തിന് വേണ്ടി നൽകുന്നു. ആ കുടുംബം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ബോധ്യമായി. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം.'  മയൂർ പറഞ്ഞു. അഞ്ചുവർഷമായി റെയിൽവേയിൽ പോയിന്റ്സ്മാനായി ജോലി ചെയ്യുകയാണ് മയൂർ ഷെൽക്ക. 

Follow Us:
Download App:
  • android
  • ios