Asianet News MalayalamAsianet News Malayalam

പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാന്‍ മതില്‍ചാടി സഹായിച്ച് നാട്ടുകാര്‍; വൈറലായി ദൃശ്യങ്ങള്‍

ആദ്യം നാല് പേരാണ് ഉത്തരമെഴുതിയ തുണ്ട് കടലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറാനായി എത്തുന്നത്. പിന്നീട് ആളുകളുടെ എണ്ണം കൂടി. നിരവധി പേരാണ് തങ്ങളുടെ സ്വന്തക്കാരെ 'സഹായിക്കാന്‍' എത്തിയത്.

Men Climb Maharashtra School Wall To Help Students Cheat
Author
Yavatmal, First Published Mar 4, 2020, 8:58 AM IST

യവത്മല്‍(മഹാഷ്ട്ര): പത്താം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാനായി മതിലില്‍ കയറി ജനലിലൂടെ തുണ്ട് പേപ്പര്‍ നല്‍കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ യവത്മലിലെ മഹാഗാവിലെ സ്കൂളിലാണ് സംഭവം. 

സ്കൂളിലെ ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. സുരക്ഷ വേണമെന്ന് പൊലീസിനോട് നിരവധി തവണ ആവശ്യപ്പെട്ടതാണ്-പരീക്ഷ കണ്‍ട്രോളര്‍ എഎസ് ചൗധരി പറഞ്ഞു. ആദ്യം നാല് പേരാണ് ഉത്തരമെഴുതിയ തുണ്ട് കടലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറാനായി എത്തുന്നത്. പിന്നീട് ആളുകളുടെ എണ്ണം കൂടി. നിരവധി പേരാണ് തങ്ങളുടെ സ്വന്തക്കാരെ 'സഹായിക്കാന്‍' എത്തിയത്. മതിലിന് മുകളില്‍ മുള്ളുവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്നാണ് തുണ്ട് കടലാസ് നല്‍കുന്നത്. മുമ്പ് ബിഹാറിലും സമാനസംഭവമുണ്ടായത് രാജ്യവ്യാപക വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

വീഡിയോ ദൃശ്യം 

Follow Us:
Download App:
  • android
  • ios