Asianet News MalayalamAsianet News Malayalam

'പാട്രിയാർക്കൽ സമൂഹത്തിൽ പുരുഷന്മാരുടെ പ്രശ്‍നങ്ങൾ'; മല്ലു അനലിസ്റ്റ് വീഡിയോക്ക് വിമർശനവുമായി സോഷ്യൽ മീഡിയ

അടുത്തിടെ സജീവമായ യൂട്യൂബ് ചാനൽ മല്ലു അനലിസ്റ്റ് വീഡിയോക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. 

Mens Issues in Patriarchal Society Social media with criticism of mallu analyst video
Author
Kerala, First Published Aug 19, 2020, 7:03 PM IST

അടുത്തിടെ സജീവമായ യൂട്യൂബ് ചാനൽ മല്ലു അനലിസ്റ്റ് വീഡിയോക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. പുരുഷാധിപത്യ സമൂഹത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്ന പേരിൽ   പുറത്തിറക്കിയ വീഡിയോക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്. 

ചാനലിൽ ഡോ. വിവേക് സിനിമകളെ കേന്ദ്രീകരിച്ച് ചെയ്ത വീഡിയോകൾ നേരത്തെ ശ്രദ്ധേയമായിരുന്നു. പിന്നാലെ നിരവധി വിഷയങ്ങളിൽ സിനിമയുമായി ബന്ധപ്പെടുത്തി മല്ലു അനലിസ്റ്റിന്റെ വീഡിയോ എത്തുകയും ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ സ്ത്രീകളെ പോലെ തന്നെ പുരുഷാധിപത്യ സമൂഹുത്തിൽ പുരുഷൻമാരും ദുരിതങ്ങൾ അനുഭവിക്കുന്നുണ്ടെന്ന ആശയത്തിലൂന്നിയായിരുന്നു പുതിയ വീഡിയോ.

പുരുഷാധിപത്യ സമൂഹത്തിൽ പുരുഷന്മാർ സന്തോഷവാനാണെന്നാണ് പലരും കരുതുന്നത്. അവർക്ക് പ്രശ്നങ്ങളില്ലെന്നും കരുതുന്നു. പഠനങ്ങളും അനുഭവങ്ങളും  പുരുഷാധിപത്യ സമൂഹത്തിൽ പുരുഷന്മാർ ഒത്തിരി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നുമായിരുന്നു വിവേകിന്റെ നിരീക്ഷണം.സ്ത്രീകൾ നേരിടുന്ന വിഷയങ്ങൾ എണ്ണിപ്പറഞ്ഞ് അവർക്ക് പിന്തുണ നൽകിക്കൊണ്ട് ചെയ്ത വീഡിയോ വെള്ളപൂശലാണെന്നാണ് ആരോപണം.

ഉപരിപ്ലവമായി സ്ത്രീപക്ഷവാദം ഉന്നയിച്ച് പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ മറയ്ക്കുകയാണ്. സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് വീഡിയോയിൽ ഒളിഞ്ഞിരിക്കുന്നത്. സംവരണം കാരണം ഞങ്ങളുടെ അവസരം നഷ്ടപ്പെട്ടെന്ന് പറയുന്ന സവർണ്ണ രോദനങ്ങൾ പോലെയാണ് പാട്രിയാർക്കിയുടെ തിക്തഫലങ്ങൾ അനുഭവിക്കുന്ന പുരുഷന്മാരെ പറ്റിയുള്ള മല്ലൂ അനലിസ്റ്റ് വീഡിയോ എന്നും ചിലർ പറയുന്നു.

Follow Us:
Download App:
  • android
  • ios