സാധാരണയില്‍ കവിഞ്ഞും നാക്കിന് നീളമുണ്ടെന്നതാണ് മെക്കേല സവാറിയയെ വ്യത്യസ്തയാക്കുന്നത്. 

നാക്കിന്‍റെ നീളം കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു പെണ്‍കുട്ടി. ഞെട്ടണ്ട. കാര്യം സത്യമാണ്. ഫ്ലോറിഡയിലെ മെക്കേല സവാറിയ എന്ന പെണ്‍കുട്ടിയാണ് താരം. നാക്കിന്‍റെ നീളം എന്ന് പറയുമ്പോള്‍ സംസാരരീതിയെന്നാണ് കരുതിയതെങ്കില്‍ തെറ്റി. സാധാരണയില്‍ കവിഞ്ഞും നാക്കിന് നീളമുണ്ടെന്നതാണ് മെക്കേല സവാറിയയെ വ്യത്യസ്തയാക്കുന്നത്. 

ആദ്യമെല്ലാം നാക്കിന്‍റെ നീളം ഇവരെ ബുദ്ധിമുട്ടിച്ചിരുന്നെങ്കിലും പിന്നീട് ഇതേ നാക്കുകൊണ്ട് പണം സമ്പാദിക്കാമെന്ന് മനസിലാക്കുകയായിരുന്നുവെന്നാണ് മെക്കേല പറയുന്നത്. നിരവധിപ്പേരാണ് ഇവരുടെ വീഡിയോകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത്.

ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഹിറ്റായതോടെയാണ് ഇവര്‍ നാക്കിന്‍റെ നീളം ഉപയോഗപ്പെടുത്തി പണമുണ്ടാക്കുന്നത് ആരംഭിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയും യുട്യൂബിലൂടെയുമാണ് പ്രധാനമായും പണം ലഭിക്കുന്നത്. ഒരു വര്‍ഷകൊണ്ട് ഏകദേശം 71 ലക്ഷത്തോളം സമ്പാദിക്കുന്നുവെന്നാണ് മെക്കേല വ്യക്തമാക്കുന്നത്.

വീഡിയോ കാണാം. 

View post on Instagram