ഡാന്‍സ് എന്നു പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ ഒരു ഡാന്‍സ്. യുവാക്കളെല്ലാം ഈ അപ്പൂപ്പനും അമ്മൂമ്മയ്ക്കും പിന്നില്‍ നില്‍ക്കും. കിടിലന്‍ ഡാന്‍സുമായെത്തിയ ഒരു അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുകയാണ്.

'എന്‍റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ' എന്ന മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് തകര്‍ത്ത് ചുവടു വെച്ചിരിക്കുന്നത്. പ്രോത്സാഹനവുമായി ബന്ധുക്കളും ഇവര്‍ക്ക് ഒപ്പമുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റാകുകയാണ്. ഈ പ്രായത്തിലും ഇത്രയും എനര്‍ജിയില്‍ ചുവടുവെക്കുന്ന ഇരുവരും ആരാണെന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.

വീഡിയോ കാണാം