Asianet News MalayalamAsianet News Malayalam

ട്വിറ്ററില്‍ മോഹന്‍ദാസിന് മന്ത്രി സുധാകരന്‍റെ മകന്‍റെ മറുപടി; "ഒരു പ്രശ്നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത"

മഹാരാഷ്ട്രയില്‍ ഒരു രാത്രിയില്‍ ഭരണം മാറിയത് സൂചിപ്പിച്ചാണ് നവംബര്‍ 23ന് രാത്രി 8.21ന് ടിജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്. 

minister g sudhakaran son replay to tg mohandas on twitter
Author
Kochi, First Published Nov 25, 2019, 8:40 AM IST

കൊച്ചി: ട്വിറ്ററില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ് ബിജെപി ബൗദ്ധിക സെല്‍ അംഗം ടിജി മോഹൻദാസ്. മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളെ കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ടിജി മോഹന്‍ദാസ് ഇട്ട ട്വീറ്റിന് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍റെ മകന്‍ നവനീത് സുധാകരന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 

മഹാരാഷ്ട്രയില്‍ ഒരു രാത്രിയില്‍ ഭരണം മാറിയത് സൂചിപ്പിച്ചാണ് നവംബര്‍ 23ന് രാത്രി 8.21ന് ടിജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്. “എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടിതട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോൾ എകെ ബാലൻ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ!! മറ്റു മന്ത്രിമാർ – സുധാകരൻ, കടകംപള്ളി, സി ദിവാകരൻ etc.. എന്തു ചെയ്യും!!" - എന്നതായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്.

ഇതിന് മറുപടിയായാണ് മന്ത്രി ജി സുധാകരന്‍റെ മകന്‍ നവനീത് ട്വീറ്റുമായി രംഗത്ത് എത്തിയത്. “ ആഗ്രഹം കൊള്ളാം മോഹൻദാസ് സാറേ. പക്ഷെ ചെറിയ ഒരു പ്രശ്നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത. ” എന്നാണ് നവനീത് ഇതിന് മറുപടി നല്‍കിയത്. ലൂസിഫര്‍ എന്ന ചിത്രത്തിലെ ഡയലോഗിന് ചുവട് പിടിച്ചായിരുന്നു ഈ ട്വീറ്റ്. സോഷ്യല്‍ മീഡിയയിലെ ഇടതുപ്രോഫൈലുകള്‍ ഈ ട്വീറ്റ് തുടര്‍ന്ന് വൈറലാക്കുകയായിരുന്നു.

 

Follow Us:
Download App:
  • android
  • ios