ഉദ്ഘാടന ശേഷം മന്ത്രി തിരികെ പോകാൻ ഒരുങ്ങിയപ്പോഴാണ് കാറിനടുത്ത് കുട്ടികൾ എത്തിയത്.

പാലക്കാട്: മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഔദ്യോ​ഗിക കാറിൽ കുട്ടികൾക്ക് ഉല്ലാസയാത്ര. പെരുമാട്ടി പഞ്ചായത്തിലെ മണിയാട്ടുകുളമ്പ് അം​ഗനവാടി ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ഉദ്ഘാടന ശേഷം മന്ത്രി തിരികെ പോകാൻ ഒരുങ്ങിയപ്പോഴാണ് കാറിനടുത്ത് കുട്ടികൾ എത്തിയത്. അവരുടെ കൗതുകം കണ്ട മന്ത്രി അവരെയും കൂട്ടി ചെറുസവാരി നടത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ മന്ത്രി ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുകയും ചെയ്തു. 

കുട്ടികളെ കൂടെക്കൂട്ടി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ യാത്ര| K Krishnankutty