ഭാര്യ റാണി തോമസുമായി രാത്രി വോളിബോള്‍ പ്രാക്ടീസ് ചെയ്യുന്ന വീഡിയോയാണ് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.  

ഭാര്യയുമായി വോളിബോള്‍ കളിക്കുന്ന വീഡിയോ പങ്കുവെച്ച് കേരളാ കോണ്‍ഗ്രസ് എം നേതാവും ജലസേചന മന്ത്രിയുമായ റോഷി അഗസ്റ്റിന്‍. ഭാര്യ റാണി തോമസുമായി രാത്രി വോളിബോള്‍ പ്രാക്ടീസ് ചെയ്യുന്ന വീഡിയോയാണ് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
''രാത്രി വൈകിയാണ് വീട്ടില്‍ എത്തിയത്. അപ്പോഴും എന്നെയും കാത്ത് ഭാര്യ റാണിയും ഇളയ മകന്‍ അപ്പുവും'പ്രശാന്തി 'ല്‍ ഉണര്‍ന്ന് ഇരിപ്പുണ്ടായിരുന്നു. അത്താഴം കഴിഞ്ഞപ്പോ മോന്‍ ആണ് വോളീബോള്‍ എടുത്തുകൊണ്ട് വന്നത്. പിന്നെ വീട്ടുമുറ്റത്ത് അല്‍പ നേരം വോളീബോള്‍ പ്രാക്ടീസ്. സ്‌കൂള്‍ - കോളജ് കാലഘട്ടത്തില്‍ വോളീബോള്‍ താരം ആയിരുന്ന റാണി ഒട്ടും മോശം ആക്കിയില്ല. എന്നിലെ പഴയ വോളീബോളുകാരന്‍ പലപ്പോഴും പകച്ചു പോയി. റാണി... അഹങ്കരിക്കേണ്ട... നിനക്ക് വേണ്ടി ഞാന്‍ അഡ്ജസ്റ്റ് ചെയ്താണ് സെര്‍വ് ചെയ്തത്.. കേട്ടൊ... അല്ലേല്‍ ഇതൊന്നും അല്ല..!''- എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്.