കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ നിന്നും നോട്ടുകെട്ടുകള്‍ താഴേക്ക് വീഴുന്നത് കണ്ട് അമ്പരന്ന് ആളുകള്‍. കൊല്‍ക്കത്തയിലെ ബെന്‍റ്റിക് സ്ട്രീറ്റിലെ  കെട്ടിടത്തിന്‍റെ ആറാമത്തെ നിലയില്‍ നിന്നാണ് 2000, 100 രൂപയുടെ നോട്ടുകള്‍ താഴേക്ക് വീണത്. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

ആദായ നികുതി വകുപ്പ് കെട്ടിടത്തില്‍ പരിശോധനക്കെത്തിയപ്പോഴാണ് ഈ സംഭവമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിലെ ചില സ്ഥാപനങ്ങള്‍ പരിശോധിച്ചെന്നും നോട്ടുകെട്ടുകള്‍ താഴേക്ക് വീണ സംഭവത്തിന് പരിശോധനയുമായി ബന്ധമുള്ളതായി തോന്നുന്നില്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.