ആരെയും ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടികള്‍ കളിക്കുന്ന മോട്ടോര്‍ സൈക്കിളിലെത്തി ഒരു കൊച്ചുകുഞ്ഞിനെ വലിച്ചുകൊണ്ടുപോകുന്ന കുര‍ങ്ങന്‍റേതാണ് വീഡിയോ. ആളുകള്‍ നോക്കിയിരിക്കെയാണ് തെരുവിലൂടെ കുട്ടി മോട്ടോര്‍ സൈക്കിളിലെത്തുന്ന കുരങ്ങൻ കുഞ്ഞിനെ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. 

ഒരു തവണ കുട്ടിയില്‍ നിന്ന് പിടി നഷ്ടപ്പെടുമ്പോള്‍ വീണ്ടും വലിക്കാന്‍ ശ്രമിക്കുന്നതും അല്‍പ്പദൂരം കുഞ്ഞിനെ വലിച്ചുകൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഒരാള്‍ ഓടിയെത്തുമ്പോള്‍ മാത്രമാണ് കുരങ്ങന്‍ കുഞ്ഞിനെ വിട്ട് ഓടിപ്പോകുന്നത്. 

മുന്‍ ബാസ്കറ്റ് ബോള്‍ താരം റെക്സ് ചമ്പാന്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ച് മിനുട്ടുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് ഇത് കണ്ടത്. 16000ലേറെ പേര്‍ വീഡിയോ റീട്വീറ്റ് ചെയ്ത് കഴിഞ്ഞു.