അമ്മ ആന വളരെ പണിപ്പെട്ട് തുമ്പികൈ ഉപയോഗിച്ച് കുട്ടിയാനയെ രക്ഷപ്പടുത്തുന്നത് വീഡിയോയിൽ കാണാം.  

മ്മ സ്നേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. അത്തരത്തിൽ ഓടയിൽ വീണ കുട്ടിയാനയെ രക്ഷിക്കുന്ന അമ്മയാനയുടെ ഹൃദയംതൊടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഹൃദയസ്പർശിയായ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. റോഡരികിലായുള്ള ഓടയിലാണ് കുട്ടിയാന അകപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന അമ്മ ആന വളരെ പണിപ്പെട്ട് തുമ്പികൈ ഉപയോഗിച്ച് കുട്ടിയാനയെ രക്ഷപ്പടുത്തുന്നത് വീഡിയോയിൽ കാണാം. 

കുഞ്ഞിനെ രക്ഷപ്പെടുത്തിയ ശേഷം ഇരുവരും തിരികെ കാട്ടിലേക്ക് നടന്ന് പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഷെയർ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്.

Scroll to load tweet…