Asianet News MalayalamAsianet News Malayalam

130 വര്‍ഷം മുന്‍പ് മരിച്ച രണ്ട് വയസുകാരന്‍; എന്നും ശവകല്ലറയില്‍ പ്രത്യക്ഷപ്പെടുന്ന പാവ.!

എ​ട്ടു വ​ർ​ഷ​മാ​യി ഇ​തു​തു​ട​രു​ന്നെ​ങ്കി​ലും ആ​രാ​ണ് ഈ ​ക​ളി​പ്പാ​ട്ട​ങ്ങ​ൾ ഇ​വി​ടെ​ക്കൊ​ണ്ടു​വ​ന്ന് വ​യ്ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ഈ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കായി​ല്ല. 

Mystery behind toys appearing on toddler 134 year-old grave at Hope Valley solved
Author
India, First Published Apr 29, 2019, 12:36 PM IST

കാന്‍ബറ: ഓ​സ്ട്രേ​ലി​യ​യി​ലെ അ​ഡ്‌ലെ​യ്ഡി​ൽ ഹോ​പ് വാ​ലി എ​ന്നൊ​രു സെ​മി​ത്തേ​രി​യു​ണ്ട്. ഇ​വി​ടെ ഹെ​ർ​ബ​ട്ട് ഹെ​ന്‍റി ഡി​ക്ക​ർ എ​ന്ന ഒ​രു ര​ണ്ടു​വ​യ​സു​കാ​ര​ന്‍റെ ശ​വ​ക്ക​ല്ല​റ​യു​ണ്ട്. 1885 ജൂ​ണ്‍ ര​ണ്ടി​നാ​ണ് ഈ ​കു​ഞ്ഞ് മ​രി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി സ്ഥി​ര​മാ​യി മാ​സ​ത്തി​ൽ ഒ​രു ത​വ​ണ ഈ ​കു​ഞ്ഞി​ന്‍റെ ക​ല്ല​റ​യി​ൽ ക​ളി​പ്പാ​ട്ട​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടും. 

എ​ട്ടു വ​ർ​ഷ​മാ​യി ഇ​തു​തു​ട​രു​ന്നെ​ങ്കി​ലും ആ​രാ​ണ് ഈ ​ക​ളി​പ്പാ​ട്ട​ങ്ങ​ൾ ഇ​വി​ടെ​ക്കൊ​ണ്ടു​വ​ന്ന് വ​യ്ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ഈ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കായി​ല്ല. ഈ ​ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ക്കു പി​ന്നി​ലെ ര​ഹ​സ്യം ക​ണ്ടെ​ത്താ​ൻ പോ​ലീ​സും ച​രി​ത്ര​കാ​ര​ൻ​മാ​രു​മൊ​ക്കെ ശ്ര​മി​ച്ചു എ​ന്നാ​ൽ അ​വ​ർ​ക്ക് യാ​തൊ​രു സൂചനയും ല​ഭി​ച്ചി​ല്ല.

ഇപ്പോള്‍ ഇതാ ഇതിന്‍റെ ഉത്തരം ലഭിച്ചിരിക്കുന്നു. ഓസ്ട്രേലിയന്‍ ചാനല്‍ എബിസിയാണ് ഇതിന് ഉത്തരം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത ലിങ്കില്‍ ജൂലിയ റോഡ്സ് എന്ന ഹോപ്പ് വാലി സ്വദേശി കുറിച്ചു. ഞാനും എന്‍റെ സുഹൃത്ത് വിക്കി ലോയ്സും ചേര്‍ന്നാണ് ആ കളിപ്പാട്ടങ്ങള്‍ അവിടെ വയ്ക്കാറ് എന്ന് ഇവര്‍ പറയുന്നു.

Mystery behind toys appearing on toddler 134 year-old grave at Hope Valley solved

ഒരു ദിവസം ഈ കല്ലറയ്ക്ക് അടുത്തുകൂടി നടക്കുമ്പോള്‍ ഈ കല്ലറ കാട് മൂടി കിടക്കുന്നത് കണ്ടു. ഒരു ചെറിയ കുട്ടിയുടെ കല്ലറ ഇത്രയും മോശം അവസ്ഥയില്‍ കണ്ടത് വളരെ സങ്കടപ്പെടുത്തി. അതിനാല്‍ അത് ശുചീകരിച്ച് അവിടെ ചില കളിപ്പാട്ടങ്ങള്‍ വച്ചു. അത് പിന്നീട് വര്‍ഷങ്ങളായി തുടര്‍ന്നു, ഇവര്‍ പറഞ്ഞു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹെ​ർ​ബ​ട്ട് മ​രി​ച്ച ദി​വ​സ​ത്തെ പ​ത്ര​ത്തി​ൽ കു​ഞ്ഞി​ന്‍റെ ച​ര​മ​ക്കു​റി​പ്പ് വ​ന്ന​ത് ക​ണ്ടെ​ത്തി​യി​രു​ന്നു. ജെ​യ്സ് ഡി​ക്ക​റു​ടെ​യും മേ​രി ആ​ൻ ബോ​വ്ഹെ​യു​ടെ മ​ക​നാ​യ ഹെ​ർ​ബ​ട്ട് അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​രി​ച്ച​തെ​ന്ന് ച​ര​മ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. 

കു​ഞ്ഞി​ന്‍റെ മ​ര​ണം​ന​ട​ന്ന് അ​ഞ്ചു വ​ർ​ഷ​ത്തി​ന് ശേ​ഷം ഈ ​ദ​മ്പതികള്‍ ത​ങ്ങ​ളു​ടെ മ​റ്റു മ​ക്ക​ളോ​ടൊ​പ്പം ഇ​വി​ടെ​നി​ന്ന് വ​ള​രെ ദൂ​രെ​യു​ള്ള ടാ​സ്മാ​നി​യ​യി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​യി. പി​ന്നീ​ട് ഒ​രി​ക്ക​ലും ഇ​വ​രാ​രും അ​ഡ്‌ലെയ്ഡി​ലേ​ക്ക് തി​രി​കെ വ​ന്നി​ട്ടി​ല്ല. 

Follow Us:
Download App:
  • android
  • ios