ജയ്പൂര്‍: സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയുടെ സര്‍പ്പ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ സസ്പെന്‍ഷന്‍ നടപടിയുമായി അധികൃതര്‍. 10 ദിവസം മുമ്പ് ജാലോറിലായിരുന്നു സംഭവം. ട്രെയ്നിംഗ് ക്യാമ്പിന്‍റെ ഇടവേളയിലായിരുന്നു ഏവരെയും രസിപ്പിച്ച സര്‍പ്പനൃത്തം. വീഡിയോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വ്യാപകമായി പ്രചരിച്ചു. നൃത്തം ചെയ്ത അധ്യാപികര്‍ക്ക് ബുധനാഴ്ച അധികൃതര്‍ സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കി. മറ്റുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നൃത്തം ചെയ്തതില്‍ തെറ്റില്ലെന്നും പെരുമാറ്റച്ചട്ടം പാലിക്കാത്തതിനാണ് നൃത്തിന് നേതൃത്വം നല്‍കിയ അധ്യാപികയെ പുറത്താക്കിയതെന്നുമാണ് അധികൃതരുടെ വാദം. 

നൃത്ത വീഡിയോ കാണാം