Asianet News MalayalamAsianet News Malayalam

സ്ട്രീറ്റ് വ്യൂ ചതിച്ചു; റോഡ് സൈഡിലെ കമിതാക്കളുടെ പ്രണയ ദൃശ്യങ്ങള്‍ പുറത്ത്; പിന്‍വലിക്കാനാവാതെ ഗൂഗിള്‍

മലമ്പ്രദേശത്തെ റോഡില്‍ കാട്ടുമൃഗങ്ങളുടെ ശല്യം പതിവായതിനാലാണ് യുവാവ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറയുടെ സഹായം തേടിയത്. ഗൂഗിള്‍ ക്യാമറയില്‍ ലഭിച്ച ചിത്രങ്ങള്‍  യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. 

Naked couple exposed in Google Maps street view
Author
Taichung, First Published Oct 5, 2019, 4:22 PM IST

തായ്ചുങ് സിറ്റി(തയ്‍വാന്‍): കാട്ടിലൂടെയുള്ള റോഡില്‍ മൃഗങ്ങള്‍ ഇറങ്ങിയിട്ടുണ്ടോയെന്നറിയാനാണ് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച  യുവാവ് സ്ട്രീറ്റ് വ്യു തിരഞ്ഞത്. എന്നാല്‍ ഗൂഗിള്‍ നല്‍കിയ ചിത്രങ്ങള്‍ കണ്ട് യുവാവ് അമ്പരന്നു. റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്‍റെ ബോണറ്റില്‍ ചാരിനിന്ന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന കമിതാക്കളുടെ ദൃശ്യങ്ങളാണ് ഗൂഗിള്‍ യുവാവിന് നല്‍കിയത്.  

Naked couple exposed in Google Maps street view

തായ്‍വാനിലെ തായ്ചുങ് സിറ്റിയിലാണ് സംഭവം. ചിത്രം യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. പുറത്തുവന്ന ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ ആവാതെ ഗൂഗിളും കുരുങ്ങി. തായ്ചുങിലെ ഷാന്‍റിയാന്‍ റോഡിലെ ദൃശ്യങ്ങളാണ് വൈറലായത്. മലമ്പ്രദേശത്തെ റോഡില്‍ കാട്ടുമൃഗങ്ങളുടെ ശല്യം പതിവായതിനാലാണ് യുവാവ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറയുടെ സഹായം തേടിയത്.

Naked couple exposed in Google Maps street view

കിയ എസ്‍യുവിയുടെ ബോണറ്റിലായിരുന്നു യുവാവും യുവതിയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ചിത്രം വൈറലായതോടെ കൃത്യ സ്ഥലം തേടി നിരവധി ആളുകളാണ് ഗൂഗിളിനെ തേടിയെത്തിയത്. തായ്ചുങിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനത്തിലൂടെയുള്ള പാതയാണ് ഇത്. ചിത്രത്തിലുള്ളവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഗൂഗിള്‍ മാപ്പ് ഒരു ഗംഭീര കണ്ടെത്തലാണെന്ന കുറിപ്പോടെയാണ് യുവാവ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നിരത്തില്‍ മൃഗങ്ങളുടെ ശല്യമുണ്ടോയെന്ന് തിരക്കിയ തനിക്ക് ഗൂഗിള്‍ തന്ന മനോഹര ദൃശ്യങ്ങളെന്നും യുവാവ് കുറിപ്പില്‍ വിശദമാക്കുന്നു.

നഗ്ന ദൃശ്യങ്ങള്‍ പങ്കുവക്കുന്നതിലെ പോളിസികള്‍ അനുസരിച്ച് ചിത്രം പിന്‍വലിക്കാന്‍ ഗൂഗിളിന് കഴിയില്ലേയെന്നാണ് നിരവധിയാളുകള്‍ ചോദിക്കുന്നത്. ഈ ദൃശ്യങ്ങള്‍ എടുത്ത ക്യാമറ അത് നഗ്നദൃശ്യങ്ങളാണെന്ന് തിരിച്ചറിയുന്നത് വരെ ചിത്രം പിന്‍വലിക്കാനാവില്ലെന്ന് ഗൂഗിള്‍ വിശദമാക്കുന്നത്. ചിത്രത്തില്‍ ആദ്യ കാഴ്ചയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന എസ്‍യുവി മാത്രമാണ് കാണാന്‍ സാധിക്കുക. എന്നാല്‍ ഗൂഗിള്‍ മാപ്പിന്‍റെ 360 ഡിഗ്രി ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ചിത്രം ലഭ്യമായതെന്നും ഗൂഗിള്‍ പറയുന്നു.  ട്വിറ്ററിലൂടെയാണ് യുവാവ് ചിത്രം പങ്കുവച്ചത്. ഇത്തരം ചിത്രങ്ങള്‍ വൈറലാവാതിരിക്കാന്‍ ഗൂഗിള്‍ അല്‍ഗോരിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും നിരവധിയാളുകള്‍ വിമര്‍ശിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios