സംഭവം വാർത്തയായതിന് പിന്നാലെ മരിച്കാ തന്നെ രം​ഗത്തെത്തി. പത്തുവർഷം മുമ്പ് മകൾ ഒരു മെറ്റൽ അലാം ക്ലോക്ക് വച്ചു കളിക്കുന്നതിനിടെ തന്റെ മുഖത്തു തട്ടുകയും പല്ലു വീണുപോവുകയുമായിരുന്നു എന്നാണ് മരിച്ക പറയുന്നത്. 

ചാനൽ വാർത്തകൾക്കിടയിൽ പലപ്പോഴും അവതാരകർക്ക് അബദ്ധങ്ങൾ പറ്റാറുണ്ട്. ഇതിന്റ വീഡിയോകൾ വൈറലാകാറുമുണ്ട്. എന്നാൽ അബദ്ധങ്ങൾ പറ്റിയാലും അതൊന്നും കാര്യമാക്കാതെ തുടർന്ന് വായിക്കുന്നവരെയും കണ്ടിട്ടുണ്ട്. അത്തരത്തിലൊരു വാർത്താ അവതാരകയുടെ വീഡിയോ ആണ് ഇപ്പോൾ സമൂ​ഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉക്രെയിനിൽ നിന്നുള്ളതാണ് വീഡിയോ. വാർത്ത വായിക്കുന്നതിനിടെ വായിൽ നിന്ന് വെപ്പ് പല്ല് താഴെ വീഴുന്നതും ഒന്നും സംഭവിക്കാത്തതുപോലെ അവതാരക വായന തുടരുന്നതുമാണ് വീഡിയോയിലുള്ളത്. മരിച്കാ പഡാൽകോ എന്ന അവതാരകയുടെ മുൻവശത്തെ പല്ലുകളിൽ‍ ഒന്നാണ് വാനയ്ക്കിടെ അടർന്നുവീണത്. എന്നാൽ അതു കയ്യിലെടുത്ത ശേഷം മരിച്കാ വായന തുടരുകയായിരുന്നു. 

സംഭവം വാർത്തയായതിന് പിന്നാലെ മരിച്കാ തന്നെ രം​ഗത്തെത്തി. പത്തുവർഷം മുമ്പ് മകൾ ഒരു മെറ്റൽ അലാം ക്ലോക്ക് വച്ചു കളിക്കുന്നതിനിടെ തന്റെ മുഖത്തു തട്ടുകയും പല്ലു വീണുപോവുകയുമായിരുന്നു എന്നാണ് മരിച്ക പറയുന്നത്. എന്തായാലും സംഭവം വൈറലായതിന് പിന്നാലെ അവതാരകയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രകീർത്തിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

View post on Instagram