എന്നാൽ വളരെ സ്വാഭാവികമായി അവർ ആ സമയത്തെ കൈകാര്യം ചെയ്യുന്നതും യാതൊരു ഭം​ഗവും വരുത്താതെ വാർത്താ വായന തുടരുകയും ചെയ്തു. 


കീവ്: വളരെ ശ്രദ്ധയോടെയാണ് വാർത്താ വായനക്കാർ തത്സമയം വാർത്ത് വായിക്കുന്നത്. അവരെ സംബന്ധിച്ച് വളരെയധികം ഏകാ​ഗ്രത ആവശ്യമുള്ള സമയമാണിത്. ഈ സമയത്ത് സംഭവിക്കുന്ന തെറ്റുകളോ അശ്രദ്ധയോ ചിലപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രോളാകാറുണ്ട്. എന്നാൻ ലൈവിൽ വാർത്ത വായിക്കുന്ന ആങ്കറുടെ മുൻനിരയിലെ ഒരു പല്ല് ഇളകി താഴെപ്പോയാൽ എന്തായിരിക്കും സംഭവിക്കുക? അത്രമൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രോളിന് വിഷയമായിരിക്കുന്നത്. 

View post on Instagram

ഉക്രൈനിലെ വാർത്താ ചാനലിലെ അവതാരകയുടെ മുൻനിരയിലെ ഒരു പല്ല് വാർത്താ വായനയ്ക്കിടെ താഴെ അടർന്നു പോയത്. ടിഎസ് എൻ എന്ന വാർത്താചാനൽ ആങ്കറായ മാരിച്കയ്ക്കാണ് ഈ അനുഭവം. എന്നാൽ വളരെ സ്വാഭാവികമായി അവർ ആ സമയത്തെ കൈകാര്യം ചെയ്യുന്നതും യാതൊരു ഭം​ഗവും വരുത്താതെ വാർത്താ വായന തുടരുകയും ചെയ്തു. പിന്നീട് മാരിച്ക തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്റെ ഇരുപത് വർഷത്തെ കരിയറിൽ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം എന്ന് പറഞ്ഞാണ് അവർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മകൾ കളിക്കുന്ന സമയത്ത് ക്ലോക്ക് മുഖത്തേയ്ക്ക് എറിഞ്ഞപ്പോഴാണ് പല്ല് ഒടിഞ്ഞുപോയെതന്ന് മാരിച്ക പറഞ്ഞു. പിന്നീട് വെപ്പുപല്ല് വച്ചിട്ടുണ്ടായിരുന്നു. എന്നാൽ വളരെ പ്രതിസന്ധി നിറഞ്ഞ നിമിഷത്തെ സ്വാഭാവികമായി കൈകാര്യം ചെയ്തതിന് മാരിച്കയെ എല്ലാവരും അഭിനന്ദിക്കുകയാണ് ചെയ്യുന്നത്.