കൈയടിച്ചാണ് വേദിയിലുള്ളവർ ധനമന്ത്രിയുടെ നടപടിയെ പ്രശംസിച്ചത്. പത്മജ ധനമന്ത്രിക്ക് നന്ദി പറഞ്ഞു. എൻഎസ്ഡിഎല്ലിന്റെ രജതജൂബിലി ആഘോഷത്തിനിടെയായിരുന്നു സംഭവം.
മുംബൈ: പ്രസംഗിക്കുന്നതിനിടെ വെള്ളം ആവശ്യപ്പെട്ട ഉദ്യോഗസ്ഥക്ക് കുടിവെള്ളം എടുത്ത് നൽകി കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. മുംബൈയിൽ ഒരു പരിപാടിക്കിടെയാണ് നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (എൻഎസ്‌ഡിഎൽ) മാനേജിംഗ് ഡയറക്ടർ പത്മജ ചുന്ദ്രുവിന് ധനമന്ത്രി വെള്ളം നൽകിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. പ്രസംഗത്തിനിടെ ദാഹിച്ചതിനാൽ പത്മജ വെള്ളത്തിനായി ആംഗ്യം കാണിച്ചു. എന്നാൽ സംഘാടകരെ കാത്തുനിൽക്കാതെ ധനമന്ത്രി നിർമ്മല സീതാരാമൻ വേദിക്ക് കുറുകെ നടന്ന് പത്മജക്ക് വെള്ളം നൽകി.
കൈയടിച്ചാണ് വേദിയിലുള്ളവർ ധനമന്ത്രിയുടെ നടപടിയെ പ്രശംസിച്ചത്. പത്മജ ധനമന്ത്രിക്ക് നന്ദി പറഞ്ഞു. എൻഎസ്ഡിഎല്ലിന്റെ രജതജൂബിലി ആഘോഷത്തിനിടെയായിരുന്നു സംഭവം. ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലും വിദ്യാർത്ഥികൾക്കായി എൻഎസ്‌ഡിഎല്ലിന്റെ നിക്ഷേപക ബോധവത്കരണ പരിപാടിയായ 'മാർക്കറ്റ് കാ ഏകലവ്യ' ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തു.
