കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിത്യ മേനോന്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോന്‍. സഹനടിയായും നായികയായും മലയാളികളുടെ മനം കവര്‍ന്ന താരം, അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ്. അഭിനയത്തിനൊപ്പം തന്നെ പാട്ടും തനിക്ക് വഴങ്ങുമെന്ന് നിരവധിത്തവണ തെളിയിച്ചിട്ടുണ്ട് താരം. 

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിത്യ പങ്കുവെച്ചൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റ്. 

ഗുരുദത്തും മധുബാലയും അഭിനയിച്ച്‌ 1955ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്‍ഡ് മിസിസ് 55 എന്ന ചിത്രത്തിലെ ഒരു ഗാനമാണ് നിത്യ പാടിയിരിക്കുന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കു വെച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

വീഡിയോ കാണാം