Asianet News MalayalamAsianet News Malayalam

അമര്‍ത്യ സെന്നിന് പേരിട്ടത് മറ്റൊരു നൊബേല്‍ ജേതാവ്; വിവരം പങ്കുവെച്ച് നൊബേല്‍ കമ്മിറ്റി

കാംബ്രിഡിജിലെ വീട്ടില്‍ അമര്‍ത്യസെന്‍ നില്‍ക്കുന്ന ഫോട്ടോയും പങ്കുവെച്ചു.
 

Nobel Prize winner named Nobel Laureate Amartya Sen
Author
New Delhi, First Published Jul 2, 2020, 3:13 PM IST

നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്നിന് പേരിട്ടത് മറ്റൊരു നൊബേല്‍ പുരസ്‌കാര ജേതാവ്. നൊബേല്‍ കമ്മിറ്റിയുടെ ഇന്‍സ്റ്റഗ്രം അക്കൗണ്ടിലൂടെയാണ് രസകരമായ വിവരം പങ്കുവെച്ചത്. 

ഇന്ത്യയുടെ വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ രവീന്ദ്രനാഥ ടാഗോറാണ് അമര്‍ത്യ സെന്നിന് പേരിട്ടതെന്ന വിവരമാണ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. കാംബ്രിഡിജിലെ വീട്ടില്‍ അമര്‍ത്യസെന്‍ നില്‍ക്കുന്ന ഫോട്ടോയും പങ്കുവെച്ചു. ഫോട്ടോയുടെ പശ്ചാത്തലത്തില്‍ രവീന്ദ്ര നാഥ ടാഗോറും ഗാന്ധിയും അമര്‍ത്യ സെന്നിന്റെ മുത്തച്ഛനും നില്‍ക്കുന്ന ചിത്രവുമുണ്ട്. നിരവധി പേരാണ് നൊബേല്‍ കമ്മിറ്റിയുടെ പോസ്റ്റിന് പ്രതികരിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 

Imagine being named by Literature Laureate Rabindranath Tagore - that is exactly what happened to Amartya Sen. Tagore suggested Sen’s unusual first name to his mother. 'Amartya' means immortal (Bengali অমর্ত্য ômorto, lit. "immortal"). Later Sen would attend Tagore’s experimental school at Santiniketan, India. Sen was awarded the Prize in Economic Sciences in 1998 "for his contributions to welfare economics". 85 years earlier Tagore was awarded the Nobel Prize in Literature. Photo: Amartya Sen is pictured in his home in Cambridge in front of two photographs of Rabindranath Tagore and his grandfather Kshitimohan Sen with Mahatma Gandhi in 1941 and a map of the Trinity grounds in Cambridge. Photo credit: Stephanie Mitchell/Harvard University. . . . #NobelPrize #NobelLaureate #economics #science #tagore #literature #write #life #story #amartya #research

A post shared by Nobel Prize (@nobelprize_org) on Jul 1, 2020 at 1:59am PDT

അമര്‍ത്യ സെന്‍ ജനിച്ചപ്പോള്‍ രവീന്ദ്രനാഥ ടാഗോറാണ് അമ്മയോട് അമര്‍ത്യ(മരണമില്ലാത്തവന്‍) എന്ന പേര് നിര്‍ദേശിച്ചത്. ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതനിലായിരുന്നു അമര്‍ത്യാ സെന്‍ പഠിച്ചത്. 1998ലാണ് അമര്‍ത്യ സെന്നിന് സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ ലഭിച്ചത്. സാഹിത്യത്തിലാണ് രവീന്ദ്രനാഥ ടാഗോറിന് നൊബേല്‍ സമ്മാനം ലഭിച്ചത്. ഇരുവരും ബംഗാളുകാരാണ്.
 

Follow Us:
Download App:
  • android
  • ios