ഒരു കസ്റ്റമര്‍ പോലുമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഷോപ്പിന്‍റെ പടം നല്‍കി ജീവനക്കാരിലൊരാള്‍ ഇങ്ങനെ കുറിച്ചു, ''ടംബിള്‍വീഡ്. ഇന്ന് ഒരു പുസ്തകവും വിറ്റില്ല.''
ഇന്ന് ഒരു പുസ്തകം പോലും വിറ്റുപോയിട്ടില്ലെന്ന് ട്വിറ്ററില്‍ കുറിക്കുമ്പോള്‍ നൂറ് വര്‍ഷം പഴക്കമുള്ള പുസ്തകശാല മണിക്കൂറുകള്‍കൊണ്ട് സജീവമാകുമെന്ന് ഉടമ കരുതിക്കാണില്ല. യുകെയിലെ പീറ്റേഴ്സ്ഫീല്‍ഡ് എന്ന പുസ്തകശാലയിലാണ് ഒറ്റ ട്വീറ്റുകൊണ്ട് എല്ലാം മാറിമറിഞ്ഞ സംഭവം ഉണ്ടായത്.
ഒരു കസ്റ്റമര്‍ പോലുമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഷോപ്പിന്‍റെ പടം നല്‍കി ജീവനക്കാരിലൊരാള്‍ ഇങ്ങനെ കുറിച്ചു, ''ടംബിള്‍വീഡ്. ഇന്ന് ഒരു പുസ്തകവും വിറ്റില്ല.'' ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ബ്രിട്ടീഷ് എഴുത്തുകാരനായ നീല്‍ ഗൈമന്‍ ഉള്‍പ്പെടെയുള്ളവര്‍ റീട്വീറ്റ് ചെയ്തു. ഇതോടെ ട്വീറ്റ് ആയിരക്കണക്കിന് പേരിലേക്കെത്തി.
8000ല്‍ അധികം റീട്വീറ്റുകലും 16000 ലൈക്കുകളും ലഭിച്ചു. പിന്നെ പുസ്തകശാലയിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. പുസ്തകങ്ങള്‍ക്ക് ഓര്‍ഡറുകള്‍ നല്‍കി. ഷോപ്പ് വീണ്ടും സജീവമായി.
''ഈ ബിസിനസില്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെങ്കിലും ആമസോണും ഓണ്‍ലൈന്‍ ബുക്കിംഗുമെല്ലാം കച്ചവടം തളര്‍ത്തി. പുസ്തകങ്ങള്‍ കെട്ടിക്കിടക്കുന്നതിനാല്‍ എന്‍റെ ഫ്ലാറ്റ് വില്‍ക്കേണ്ടി വന്നു. കടയിലെത്തന്നെ ഒരു ക്യാമ്പ് ബെഡ്ഡിലാണ് അന്തിയുറങ്ങുന്നത്. '' - പുസ്തകശാലയുടെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ വെസ്റ്റ്‍ വുഡ് ബിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
