Asianet News MalayalamAsianet News Malayalam

ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥന; ഒടുക്കം ദേവിയുടെ വെള്ളിക്കിരീടവുമായി സ്ഥലം വിട്ടു.!

ഹൈദരാബാദിലെ ദുര്‍ഗ ഭവാനി ക്ഷേത്രത്തില്‍ ബുധനാഴ്ച വൈകിട്ട് 6.20 ഓടെയാണ് സംഭവം. മോഷണത്തിന്‍റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. 

On cam: Thief offers prayers before stealing Durga crown in Hyderabad
Author
Hyderabad, First Published Nov 23, 2019, 11:13 AM IST

ഹൈദരാബാദ്: ദേവിയുടെ വെള്ളിക്കിരീടം മോഷ്ടിക്കുന്നതിനു മുന്‍പ് കള്ളന്‍റെ പ്രാര്‍ത്ഥന വൈറലാകുന്നു. മിനിറ്റുകളോളം ദേവിയുടെ വിഗ്രഹത്തിനു മുന്നില്‍ തൊഴുകൈയോടെ പ്രാര്‍ത്ഥിച്ചുനിന്ന കള്ളന്‍, താന്‍ ചെയ്യാന്‍ പോകുന്ന തെറ്റിന് ക്ഷമ പറഞ്ഞ് പ്രായശ്ചിത്തമായി പല തവണ ഏത്തമിട്ടു. പിന്നീട് മറ്റാരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ബോധ്യമായതോടെ ദേവിയുടെ ശരിസ്സില്‍ ചാര്‍ത്തിയിരുന്ന വെള്ളിക്കിരീടം എടുത്ത് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച് പുറത്തേക്ക് നടന്നു.

ഹൈദരാബാദിലെ ദുര്‍ഗ ഭവാനി ക്ഷേത്രത്തില്‍ ബുധനാഴ്ച വൈകിട്ട് 6.20 ഓടെയാണ് സംഭവം. മോഷണത്തിന്‍റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. 35 തോല തൂക്കമുള്ള വെള്ളിക്കിരീടമാണ് കള്ളന്‍ കൊണ്ടുപോയത്. 10,000 രൂപയോളം ഇതിന് വിലവരും. 

മോഷണം നടക്കുമ്പോള്‍ പൂജാരിയടക്കം ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല. ക്ഷേത്രത്തിനു പുറത്തുവച്ചിരിക്കുന്ന ബൈക്കില്‍ കയറി ഇയാള്‍ വേഗത്തില്‍ പോകുന്ന ദൃശ്യം പുറത്തുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് അബിദ്‌സ് ഇന്‍സ്‌പെക്ടര്‍ സുന്ദല രവി കുമാര്‍ പറഞ്ഞു. 

മോഷണ വിവരം അറിഞ്ഞതോടെ ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സിസിടിവിയില്‍ നിന്നും കള്ളനെ തിരിഞ്ഞറിഞ്ഞ് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
 

Follow Us:
Download App:
  • android
  • ios