വാഷിംഗ്ടണ്‍: നാല് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ശനിയാഴ്ചയാണ് ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചത്.  ജോ ബൈഡന്റെ വിജയം  പ്രഖ്യാപിക്കപ്പെട്ടപ്പോള്‍. സിഎന്‍എന്‍ ചാനലിന്‍റെ ലൈവില്‍ വികാരാധീനനായ അവതാരകന്റെ വീഡിയോ ആണ് വൈറലാകുന്നത്.

വാര്‍ത്ത വന്ന്, അതില്‍ അഭിപ്രായം പറയുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ  സിഎന്‍എന്‍ അവതാരകന്‍ വാന്‍ ജോണ്‍സിന്‍റെ സ്വരം ഇടറുന്നതും വികാരാധീനനാകുന്നതും കരയുന്നതും ലൈവില്‍ പ്രേക്ഷകര്‍ കണ്ടു. തുടര്‍ന്ന് ഇതിന്റെ വീഡിയോ അദേഹം തന്നെ ട്വിറ്ററിലും പങ്കുവെച്ചു. 

'ഇതൊരു നല്ല ദിവസമാണ്. ഇന്ന് രക്ഷിതാവുക എളുപ്പമാണ്.ഒരു പിതാവുക എളുപ്പമാണ്. വ്യക്തിത്വമാണ് പ്രധാനം, നല്ല ഒരു വ്യക്തിയാവുകയാണ് പ്രധാനം എന്ന മക്കളോട് പറയാം.. ബൈഡന്‍റെ വിജയം വിശകലനം ചെയ്തുകൊണ്ട് വാന്‍ ജോണ്‍സ് പറഞ്ഞു. 

ശരിക്കും കഷ്ടത അനുഭവിച്ച ധാരാളം ആളുകള്‍ക്ക് ഇത് ന്യായീകരണമാണ് . 'എനിക്ക് ശ്വസിക്കാന്‍ കഴിയില്ല...' അത് ജോര്‍ജ് ഫ്ലോയിഡിന് മാത്രമായിരുന്നില്ല , ശ്വസിക്കാന്‍ കഴിയില്ലെന്ന് തോന്നിയ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. ഇത് ഒരു വലിയ കാര്യമാണ്.. 

ബൈഡന്റെ വിജയം പങ്കുവെച്ച് കണ്ണീര്‍വാര്‍ത്ത് അദേഹം തുടര്‍ന്ന്. വാര്‍ത്ത വിശകലനം ചെയ്യുന്നതിനിടെ പലപ്പോഴും അവതാരകന്റെ ശബ്ദം ഇടറുന്നതും കണ്ണീര്‍ തുടയ്ക്കുന്നതും വ്യക്തമായിരുന്നു.