ഫ്ലോറി‍ഡ: സ്വിമ്മിങ് പൂളിൽ മലർന്നും കമഴ്ന്നും നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. മലർന്നും കമഴ്ന്നും മുന്നോട്ടേക്ക് മാത്രമല്ല പുറകോട്ടേക്കും ഈ കൊച്ചുസുന്ദരി നീന്തും. പലവിധത്തിൽ നീന്തുന്ന ഫ്ലോറിഡക്കാരി കാസിയ ഇതിനോടകംതന്നെ ആളുകളുടെ കയ്യടി നേടിയിരിക്കുകയാണ്. എന്നാൽ ഇത്ര ചെറുപ്പത്തിൽ കാസിയയ്ക്ക് ഇത്രയും മികച്ച നീന്തൽ പരിശീലനം നൽകിയതിന് പിന്നിൽ ആരാണെന്ന് സോഷ്യൽമീഡിയ ഒന്നടകം ചോദിക്കുകയാണ്.  

കാസിയയുടെ അമ്മ ഗ്രേസ് ഫനേലിയാണ് ഈ നീന്തൽ പരിശീലനത്തിന് പിന്നിൽ‌. തന്റെ ഒന്നും മൂന്നും വയസ്സുള്ള രണ്ട് പെൺമക്കളെയും മികച്ച നീന്തൽ പരിശീലകരാക്കിയിരിക്കുകയാണ് ഗ്രേസ്. ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് ഇരുവരേയും നീന്തൽ പഠിപ്പിച്ചത്. ഇന്ന് രണ്ട് പേരും നീന്തലിൽ മികച്ച ചാമ്പ്യൻമാരാണെന്ന് ഗ്രേസ് പറയ്യുന്നു. 

കുട്ടികൾ വെളളത്തിൽ മുങ്ങി മരിക്കുന്ന വാർത്ത വ്യാപകമായതോടെയാണ് ​ഗ്രേസ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. ​വെള്ളത്തിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ മക്കളെ പഠിപ്പിക്കുക എന്നാതായിരുന്നു ​ഗ്രേസിന്റെ ആ​ഗ്രഹം. കഠിനമായ പരിശ്രമത്തിലൂടെ ​ഗ്രേസ് ആ കടമ്പ കടന്നു. ഇന്ന് ​ഗ്രേസിന്റെ രണ്ട് പെൺകുഞ്ഞുങ്ങൾക്കും നീന്താനറിയാം. മലർന്നും കമഴ്ന്നും ​ഗ്രേസിന്റെ മക്കൾ‌ ഇപ്പോൾ നീന്തും.